വെല്ലിംഗ്ടണ്‍: ന്യൂസീലന്‍ഡ് ക്രിക്കറ്റ് താരം ഡാനിയേല്‍ വെട്ടോറി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. നേരത്തെ ക്രിക്കറ്റില്‍നിന്ന് വിരമിച്ച വെട്ടോറി ലോകകപ്പിന് മുമ്പാണ് തീരുമാനം മാറ്റി ടീമില്‍ തിരിച്ചെത്തിയത്. എന്നാല്‍ ചരിത്രത്തിലാദ്യമായി ന്യൂസിലാന്‍ഡ് ലോകകപ്പില്‍ റണ്ണേഴ്സ്അപ്പായശേഷമാണ് മുപ്പത്തിയാറുകാരനായ വെട്ടോറി ക്രിക്കറ്റ് മതിയാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
അതേസമയം ലോകകപ്പ് ക്രിക്കറ്റില്‍ ടീം ഫൈനലില്‍ എത്തിയതില്‍ ആഹ്ലാദമുണ്ടെന്നും ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വെട്ടോറി പറഞ്ഞു. ഈ ലോകകപ്പില്‍ ഒന്‍പത് മല്‍സരങ്ങളില്‍ നിന്ന് 15 വിക്കറ്റുകള്‍ മുപ്പത്തിയാറുകാരനായ വെട്ടോറി നേടിയിരുന്നു.
ന്യൂസീലന്‍ഡിനായി 295 ഏകദിനം കളിച്ച വെട്ടോറി 305 വിക്കറ്റും 2,253 റണ്‍സും നേടിയിട്ടുണ്ട്. 113 ടെസ്റ്റും രാജ്യത്തിനായി കളിച്ചു. പതിനെട്ടാമത്തെ വയസില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ വെട്ടോറി 2008 മുതല്‍ 2011 ലോകകപ്പ് വരെ ന്യൂസിലാന്‍ഡ് ടീം നായകനുമായിരുന്നു.
ബൗളറായി മാത്രമല്ല, ബാറ്റ്സ്മാനായും കഴിവ് തെളിയിച്ചിരുന്ന വെട്ടോറിയെ ഓള്‍റൗണ്ടറായാണ് ക്രിക്കറ്റ് വിദഗ്ദ്ധര്‍ വിലയിരുത്തിയിരുന്നത്. ടെസ്റ്റില്‍ 30 റണ്‍സ് ശരാശരിയില്‍ 4531 റണ്‍സും ഏകദിനത്തില്‍ 2227 റണ്‍സും വെട്ടോറി നേടിയിട്ടുണ്ട്.
ടെസ്റ്റില്‍ ആറു സെഞ്ച്വറിയും ഏകദിനത്തില്‍ നാലുസെഞ്ച്വറിയും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: