കൊച്ചി: ഇടപാടുകാര്‍ക്ക് ഓഹരി വിപണനം നടത്തുന്നതിനായി റെലിഗേര്‍ സെക്യൂരിറ്റീസും ധനലക്ഷ്മി ബാങ്കും ധാരണാപത്രം ഒപ്പുവച്ചു. ധനം 3 ഇന്‍ 1 അക്കൗണ്ട് എന്ന പേരില്‍ തുടങ്ങിയ പുതിയ സംവിധാനത്തില്‍ ഇടപാടുകാര്‍ക്ക് സേവിംഗ്സ്, ഡീമാറ്റ്, ഓണ്‍ലൈന്‍ വ്യാപാരം എന്നീ അക്കൗണ്ടുകള്‍ ലഭിക്കും.
വൈവിധ്യമാര്‍ന്ന നിക്ഷേപ ഓപ്ഷനുകളും പരമ്പരാഗത ബാങ്കിംഗ് ഉല്പന്നങ്ങളും ഇടപാടുകാര്‍ക്ക് അനായാസം ലഭ്യമാക്കാന്‍ ധനം 3 ഇന്‍ 1 അക്കൗണ്ട് സഹായകമാകുമെന്ന് ധനലക്ഷ്മി ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ പി. മണികണ്ഠന് പറഞ്ഞു.
ഇടപാടുകാര്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ് ധനം 3 ഇന്‍ 1 അക്കൗണ്ട് എന്ന് റെലിഗേര്‍ റീട്ടെയ്ല്‍ വിതരണ വിഭാഗം പ്രസിഡന്റ് ജയന്ത് മാങ്കഌക് പറഞ്ഞു. ധനലക്ഷ്മി ബാങ്ക് പ്രതിനിധികളായ രാജേഷ് പുരുഷോത്തമന്, കെ.ഗോപകുമാര്‍, വിനോദ് അനില്‍കുമാര്‍, അരുണ്‍ സോമനാഥന് നായര്‍, കെ.ജെ.ബെന്നിയാച്ചന്, ശ്യാം പ്രകാശ്, റെലിഗേര്‍ സെക്യൂരിറ്റീസ് പ്രതിനിധികളായ ആര്.സൈലം, ഗെയ്നിഷ് ശര്‍മ, അജ്ത എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: