കൊച്ചി: അഡ്വാന്‍സ് വാങ്ങിയിട്ടും അഭിനയിക്കാന്‍ എത്താത്തതിനെ തുടര്‍ന്ന് നടന് കലാഭവന്‍ മണിക്ക് സിനിമാ നിര്‍മ്മാതാക്കള്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി.
നിര്‍മ്മാതാവിന് നഷ്ടപരിഹാരം നല്കിയ ശേഷം കലാഭവന്‍ മണിയെ മറ്റു സിനിമകളില്‍ അഭിനയിപ്പിച്ചാല്‍ മതിയെന്നും നിര്‍മ്മാതാക്കളുടെ യോഗം തീരുമാനിച്ചു.
‘ദൈവം സാക്ഷി’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങി ഡേറ്റ് നല്കിയ ശേഷം കലാഭവന്‍ മണി ലൊക്കേഷനിലെത്തിയില്ല എന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് സ്നേഹജിത്തിന്റെ പരാതി. ഇതേതുടര്‍ന്നാണ് നിര്‍മാതാവിനുണ്ടായ നഷ്ടം നികത്താതെ കലാഭവന്‍ മണിയെ സിനിമകളില്‍ അഭിനയിപ്പിക്കേണ്ടെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: