കൊച്ചി: ഫോര്‍ഡ് മോട്ടോര്‍ കമ്പനിയുടെ പുതിയ കാര്‍ നിര്‍മാണ പ്ലാന്റും എഞ്ചിന് പ്ലാന്റും ഉദ്ഘാടനം ചെയ്തു. ഗുജറാത്തിലെ സാനന്ദില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍, ധനമന്ത്രി സൗരഭ് ഭായി പട്ടേല്‍, ഗതാഗത മന്ത്രി വിജയ് ഭായ് രൂപാരി എന്നിവര്‍ പങ്കെടുത്തു.
പുതിയ പ്ലാന്റില്‍ നിന്നും സബ്-ഫോര്‍-മീറ്റര്‍ കോംപാക്റ്റ് സെഡാന്, ഫോര്‍ഡ് ഫിഗോ ആസ്പെയര് ആയിരിക്കും ആദ്യമായി പുറത്തിറങ്ങുക.
ഉപഭോക്താവിനോടുള്ള പ്രതിബദ്ധതയോടൊപ്പം പുതിയ ഉയരങ്ങളിലേക്കുള്ള ഫോര്‍ഡിന്റെ വളര്‍ച്ചയാണ് സാനന്ദ് പ്ലാന്റിന്റെ ലക്ഷ്യമെന്ന് ഫോര്‍ഡ് പ്രസിഡന്റും സിഇഒയുമായി മാര്‍ക് ഫീല്ഡ്സ് പറഞ്ഞു.
480 ഏക്കറില്‍ പടര്‍ന്നു കിടക്കുന്ന സാനന്ദിലെ പുതിയ പ്ലാന്റില്‍ 2011 സെപ്തംബര്‍ മുതല്‍ ഫോര്‍ഡ് നിക്ഷേപിച്ചിരിക്കുന്നത് ഒരു ബില്യണ്‍ ഡോളറാണ്.
പ്രതിവര്‍ഷം 240,000 യൂണിറ്റുകളാണ് നിര്‍മാണശേഷി. എഞ്ചിന് പ്ലാന്റിന്റെ ഉല്പാദനശേഷി 270,000-ഉം. ലോകോത്തര സാങ്കേതിക വിദ്യയാണ് സാനന്ദ് പ്ലാന്റിന്റെ സവിശേഷതയെന്ന് ഫോര്‍ഡ് ഇന്ത്യ പ്രസിഡന്റും മാനേജിങ്ങ് ഡയറക്ടറുമായ നിഗേല്‍ ഹാരീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: