കൊച്ചി: ഏഷ്യാനെറ്റ് ബ്രോഡ്ബാന്റ് 100 എംബിപിഎസ് സ്പീഡോഡ്കൂടിയ ബ്രോഡ്ബാന്റും- സൗജന്യ ഇന്റര്‍നെറ്റ് പദ്ധതിയും മാര്ക്കറ്റിലിറക്കിയതായി വൈസ് പ്രസിഡണ്ട് ജി.ജി. ജോണ്‍ അറിയിച്ചു. കേരളത്തില്‍ കേബിള്‍ മോഡം വഴി 100 എംബിപിഎസ് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന ആദ്യ ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രോവൈഡര്‍ എന്ന പദവി ഏഷ്യനെറ്റ് ബ്രോഡ്ബാന്റ് ഇതോടെ കരസ്ഥമാക്കി.
കേബിള്‍ ശൃംഖലയില്‍പ്പെട്ട ഏഷ്യാനെറ്റ് സാറ്റ്കോമിന്റെ എല്ലാ ഡിജിറ്റല്‍ കേബിള്‍ ടിവി ഉപഭോക്താക്കള്‍ക്കും സൗജന്യ ഇന്റര്‍നെറ്റ് പദ്ധതി നിലവിലുണ്ട്. ഏഷ്യാനെറ്റ് ബ്രോഡ്ബാന്റ് നിലവിലുള്ള എല്ലാ പ്ലാനുകള്‍ക്കും ആനുപാതികമായി സ്പീഡ് വര്‍ദ്ധനവ് നിലവില്‍ വരും.
വിദേശ രാജ്യങ്ങളില്‍ ലഭിക്കുന്ന അതേ വേഗതയും ക്വാളിറ്റിയും ഇപ്പോള്‍ കേരളത്തിലെ ഇന്റര്‍നെറ്റ് സംവിധാനത്തില്‍ ഏഷ്യാനെറ്റ് ബ്രോഡ്ബാന്റ് സ്വന്തമായിരിക്കുന്നതായി റീജിനല്‍ ബിസ്സിനസ് ഹെഡ് രഞ്ജിത് ഇ, ഏരിയ മാര്‍ക്കറ്റിംഗ് ഹെഡ് ഗോപകുമാര്‍, ദിനേഷ് ചന്ദ്രന്, സപത്.പി.സതീഷ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: