ആലപ്പുഴ: മുടങ്ങിക്കിടക്കുന്ന കര്‍ഷക പെന്‍ഷനും സബ്സിഡികളും ഉടന്‍ വിതരണം ചെയ്യണമെന്ന് കര്‍ഷക മോര്‍ച്ച ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള നാമമാത്ര സാമ്പത്തിക ആനുകൂല്യങ്ങള്‍ പോലും വിതരണം ചെയ്യാതെ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കൃഷിവകുപ്പ് കര്‍ഷകരെ ശ്വാസം മുട്ടിക്കുകയാണ്. പ്രതിമാസം 600 രൂപ മാത്രമുള്ള കര്‍ഷക പെന്ഷന് എട്ട് മാസത്തിലധികമായി മുടങ്ങിയിരിക്കുകയാണ്. കര്‍ഷകരുടെ പെന്ഷന് 1,000 രൂപയെങ്കിലുമായി ഉയര്‍ത്തി യഥാസമയം വിതരണം ചെയ്ത് വാര്‍ദ്ധക്യത്തിലെങ്കിലും അവരോട് സര്‍ക്കാര്‍ അനുകമ്പ കാട്ടണം. ഏക്കറിന് 400 രൂപ നിരക്കില്‍ ഓരോ കൃഷിക്കും നെല്‍ കര്‍ഷകര്‍ക്ക് അനുവദിച്ച ഉത്പാദന ബോണസും ലഭിച്ചിട്ട് ഒരു വര്‍ഷത്തിലധികമായി.
വിത്ത്, വളം തുടങ്ങിയ ഉത്പാദനോപാധികള്‍ വാങ്ങുന്നതിനായി നെല്‍കര്‍ഷകര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി ലഭിക്കേണ്ട ആര്‍കെവിവൈ, എസ്ആര്‍ഡിഎസ് സബ്സിഡികള്‍ കൃഷി വിളവെടുത്ത് മാസങ്ങളായിട്ടും നല്‍കുന്നില്ല. കാര്ഷികാനുകൂല്യങ്ങളും സബ്സിഡികളും കര്‍ഷകര്‍ക്ക് യഥാസമയം ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം. മുടങ്ങി കിടക്കുന്ന സബ്സിഡികളും കര്‍ഷക പെന്‍ഷനും ഉടന്‍ വിതരണം ചെയ്യാത്തപക്ഷം കൃഷിഭവനുകള്‍ ഉപരോധിച്ചുള്ള സമരത്തിന് കര്‍ഷകമോര്‍ച്ച തയാറാകുമെന്നും കമ്മറ്റി മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: