അരൂര്‍: അരൂര്‍ ശ്രീ കാര്‍ത്ത്യായനി ദേവീക്ഷേത്രത്തിലെ ഉത്സവം മാര്‍ച്ച് 27ന് തുടങ്ങും. രാവിലെ ഒമ്പതു മുതല്‍ സമ്പൂര്‍ണ നാരായണീയ പാരായണം. ദീപാരാധനയ്ക്ക് ശേഷം സത്യസായി സേവാസമിതിയുടെ ഭജന, രാത്രി എട്ടിന് പുലിയന്നൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൊടിയേറും. തുടര്‍ന്ന് കൊടിയേറ്റ് സദ്യ. 28ന് ദീപാരാധനയ്ക്ക് ശേഷം പുല്ലാങ്കുഴല്‍ കച്ചേരി, തുടര്‍ന്ന് വിളക്കിനെഴുന്നള്ളത്ത്. 29ന് ദീപാരാധനയ്ക്ക് ശേഷം താലംവരവ്, 7.30ന് തരംഗ് വയലിന് ഫ്യൂഷന്‍. 30ന് ദീപാരാധനയ്ക്ക് ശേഷം തിരുവാതിര. 31ന് രാവിലെ 11ന് ഉത്സവബലി, ഏപ്രില്‍ ഒന്നിന് 11ന് ഉത്സവബലി, വൈകിട്ട് നാലിന് പാവുമ്പായില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, വൈകിട്ട് 6.30ന് കലാമണ്ഡലം പ്രഭാകരനും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്തുള്ളല്, തുടര്‍ന്ന് താലപ്പൊലി, എതിരേല്പ്. രണ്ടിന് രാവിലെ 11ന് ഉത്സവബലി. ദീപാരാധനയ്ക്ക് ശേഷം സോപാന സംഗീതം, തുടര്‍ന്ന് വലിയവിളക്ക് സദ്യ, എഴുന്നള്ളത്ത്, പഞ്ചാരിമേളം. മൂന്നിന് എട്ടിന് കൊടിയിറക്കല്‍, ആറാട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: