മുഹമ്മ: ചിക്കന്‍പോക്സ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മുഹമ്മ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ പ്രതിരോധ മരുന്ന് സ്റ്റോക്കില്ലാത്തത് ആശങ്ക വര്‍ദ്ധിപ്പിച്ചു. പഞ്ചായത്തിന്റെ ചില വാര്‍ഡുകളില്‍ ഒറ്റപ്പെട്ട വീടുകളില്‍ ചിക്കന്‍പോക്സ് പിടിച്ച രോഗികള്‍ കിടപ്പിലായി. ഇതിനുള്ള മരുന്നിന് സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിയപ്പോഴാണ് മരുന്നിന്റെ സ്റ്റോക്ക് തീര്‍ന്ന വിവരമറിയുന്നത്. പിന്നീട് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിയാണ് മരുന്ന് വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: