ആലപ്പുഴ: സംസ്ഥാനത്തെ സ്ത്രീകളില്‍ മാനസികവും വൈകാരികവുമായ ആരോഗ്യം കുറയുന്നതായി വനിതാ കമ്മീഷന് അംഗം ഡോ. ജെ. പ്രമീളാദേവി പറഞ്ഞു. വനിതാ കമ്മീഷന് അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍. കേരളത്തിലെ സ്ത്രീകള്‍ വിദ്യാസമ്പന്നരും ജീവിതവിജയം നേടുന്നവരുമാണെങ്കിലും മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ ദുര്ബലരായിക്കൊണ്ടിരിക്കുകയാണെന്ന് വിവിധ സംഭവങ്ങള്‍ തെളിയിക്കുന്നു. സ്ത്രീകള്‍ ഇന്ന് സാമൂഹികമായി വളരെയധികം ഇടപെടലുകള്‍ നടത്തുന്നു.
സമൂഹത്തില്‍ നിന്നുള്ള പ്രശ്നങ്ങള്‍ കൂടി നേരിടേണ്ടി വരുന്നു. മാനസികമായും വൈകാരികവുമായ ഈ ദുര്‍ബലതയെ സ്ത്രീകള്‍ തിരിച്ചറിയുകയും ഇത് പരിഹരിക്കാനായി സ്വയം മുന്നോട്ട് വരികയും ചെയ്യണം. പ്രത്യേകമായ സാഹചര്യങ്ങളിലുള്ളവര്‍ക്ക് കൗണ്‍സിലിങ് നല്കുന്നു. പക്ഷേ ആഴത്തിലുള്ള പ്രശ്നം പരിഹരിക്കാന്‍ സ്ത്രീകള്‍ തന്നെ മാനസികമായി തയാറാകണമെന്നും കമ്മിഷനംഗം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: