തോട്ടപ്പള്ളി: തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബറില്‍ മത്സ്യത്തൊഴിലാളികളെ തമ്മിലടിപ്പിക്കാന്‍ മത്സ്യ വ്യാപാരികളുടെ ശ്രമം. ലോഡിങ് തൊഴിലാളികള്‍ക്ക് കൂലി കൂട്ടി നല്‍കാമെന്ന വാഗ്ദാനം ലംഘിച്ചാണ് മത തീവ്രവാദികളുമായി ബന്ധമുള്ള വ്യാപാരികള്‍ ഹാര്‍ബറിനെ തകര്‍ക്കാന്‍ ശ്രമം തുടങ്ങിയത്. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം ബോട്ടുകാരും വള്ളക്കാരും തമ്മില്‍ സംഘര്‍ഷത്തിന്റെ വക്കോളമെത്തിയെങ്കിലും യൂണിയന് പ്രവര്‍ത്തകര്‍ പരിഹരിച്ചു.
ഹാര്‍ബറിന്റെ പ്രവര്‍ത്തനം തുടങ്ങിയത് മുതല്‍ ഒരു പെട്ടി മത്സ്യം ഒതുക്കുന്നതിന് 15 രൂപയാണ് വ്യാപാരികള്‍ നല്‍കുന്നത്. എന്നാല്‍ വാടി, നീണ്ടകര തുടങ്ങി നിരവധി സ്ഥലങ്ങളില്‍ 45 രൂപ മുതല്‍ മുകളിലേക്കാണെന്ന് വ്യാപാരികള്‍ നല്‍കുന്നത്. ഇതിന്റെ ഭാഗമായി ട്രേഡ് യൂണിയന് പ്രവര്‍ത്തകര്‍ വ്യാപാരികളോട് 25 രൂപ കൂലി വേണമെന്നാവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ 20 രൂപ നല്‍കാമെന്ന് യൂണിയന് നേതാക്കളും മത്സ്യവ്യാപാരികളും സമ്മതിച്ച് പിരിഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം രാത്രിയില്‍ ഇതേ വ്യാപാരികള്‍ തന്നെ തീരുമാനിച്ച തുക നല്കാന് സാദ്ധ്യമല്ലെന്ന് യൂണിയന് നേതാക്കളോട് ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു.
ഈ സാഹചര്യത്തില്‍ മത്സ്യബന്ധന വള്ളങ്ങളിലെ മത്സ്യം ബഹിഷ്കരിക്കാനും വ്യാപാരികള്‍ തീരുമാനിച്ചു. എന്നാല്‍ ബോട്ടുകളിലെ മത്സ്യം എടുക്കുമെന്നും പ്രഖ്യാപിച്ചു. ഇത്തരത്തില്‍ ഇരട്ട നിലപാട് സ്വീകരിച്ച് മത്സ്യത്തൊഴിലാളികളെ തമ്മിലടിപ്പിക്കാനുള്ള വ്യാപാരികളുടെ നീക്കം യൂണിയന് നേതാക്കള്‍ ഒന്നടങ്കം ഇടപെട്ട് തകര്‍ക്കുകയായിരുന്നു. എന്നാല്‍ ഹാര്‍ബറിലെ മത്സ്യം ഇറക്കാതെ വള്ളങ്ങളും ബോട്ടുകളും കായംകുളം, നീണ്ടകര തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോയത് ലോഡിങ് തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: