അമ്പലപ്പുഴ: ജനസമ്പര്‍ക്ക പരിപാടിയില്‍ സഹായ വാഗ്ദാനം നല്കി കബളിപ്പിച്ചു. ഭൂചലനത്തെ തുടര്‍ന്ന് തകര്‍ന്ന് വീഴാറായ വീട്ടില്‍ ഭീതിയോടെ സത്യനും കുടുംബവും. പുറക്കാട് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പ്ലാമൂട്ടില്‍ സത്യനും കുടുംബവുമാണ് തകര്‍ന്ന് വീഴാറായ വീട്ടില്‍ വര്‍ഷങ്ങളായി കഴിയുന്നത്.
ഏതാനും വര്‍ഷം മുമ്പുണ്ടായ ഭൂചലനത്തിലാണ് വീടിന്റെ ഭിത്തികള്‍ വിണ്ടുകീറിയത്. ഇതേസമയം പ്രദേശത്ത് മറ്റു വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. എന്നാല്‍ മേസ്തിരി പണിക്കാരന് കൂടിയായ സത്യന് പുതിയ വീട് നിര്‍മ്മിച്ചിട്ട് അധികനാളാകും മുമ്പായിരുന്നു സംഭവം. പഞ്ചായത്ത്, വില്ലേജ് എന്നിവിടങ്ങളില്‍ പരാതി നല്‍കിയിട്ടും പ്രയോജനമില്ലാതെയാണ് ആലപ്പുഴയില്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ വീടിന്റെ ഫോട്ടോ സഹിതം പരാതി നല്‍കിയത്.
ഇതനുസരിച്ച് ഉടന്‍ സാമ്പത്തിക സഹായം അനുവദിക്കാമെന്ന് സത്യന് ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ നാളിതുവരെ ഒരു ഉദ്യോഗസ്ഥരും ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഇവിടെ എത്തിയിട്ടില്ല. ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം ജീവന് പണയം വച്ചാണ് വീടിനുള്ളില്‍ കഴിഞ്ഞുകൂടുന്നത്. സിപിഎം അനുഭാവി കൂടിയായ സത്യനെ ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തും അവഗണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: