കൊല്ലം: ഹോട്ടല്‍ ഭക്ഷണത്തില്‍ ചത്തവണ്ടിനെ കണ്ടതിനെ തുടര്‍ന്ന് കടയുടമയെ ചോദ്യം ചെയ്ത കുടുംബത്തിന് നേരെ അക്രമം. കൊല്ലം ബീച്ചിന് സമീപം കുടില്‍കെട്ടി താമസിക്കുന്ന കൂലിപ്പണിക്കാരായ അജയന്, മഞ്ജു ദമ്പതികള്‍ക്ക് നേരെയാണ് അക്രമം ഉണ്ടായത്. സമീപത്തുള്ള വീടിനോടുചേര്‍ന്ന് ഹോട്ടല്‍ നടത്തുന് പ്രസാദ് എന്നയാളിന്റെ കടയില്‍ നിന്നും കുട്ടികള്‍ക്ക് കഴിക്കാനായി വാങ്ങിയ ഭക്ഷണത്തിലാണ് ചത്ത വണ്ട് കിടന്നത്.
ഇത് ചോദിക്കാന്‍ ചെന്ന മഞ്ജുവിനോട് കടയുടമ പ്രസാദ് കയര്‍ത്ത് സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത് കണ്ട് അവിടെയെത്തിയ അജയന് കടയുടമയെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കടയുടമ അജയനെ മര്‍ദ്ദിക്കുകയായിരുന്നു.
മര്‍ദ്ദനമേറ്റ് അവശനായ അജയനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഈസ്റ്റ് പോലീസില്‍ പരാതിയ നല്‍കിയശേഷം വീട്ടിലെത്തിയ അജയനെ ഭാര്യയുടെയും മൂന്ന് പിഞ്ചുകുട്ടികളുടെയും മുന്നില്‍വച്ച് മര്‍ദ്ദിക്കുകയും ടിവിയും മറ്റ് വീട്ടുപകരണങ്ങളും നശിപ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: