ന്യൂദല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഹിന്ദി ചിത്രമായ ക്വീനിലെ അഭിനയത്തിന് കങ്കണ റണൗത്ത് മികച്ച നടിയായി തിരഞ്ഞെടുത്തു. നാനു അവനല്ല അവളു എന്ന മൂന്നാംലിംഗക്കാരുടെ കഥപറഞ്ഞ കന്നഡ ചിത്രത്തിലെ അഭിനയത്തിന് സഞ്ചാരി വിജയ് ആണ് മികച്ച നടന്. മറാഠി ചിത്രമായ കോര്‍ട്ടാണ് മികച്ച സിനിമ.
മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്കാരം ജയരാജ് സംവിധാനം ചെയ്ത ഒറ്റാലിന് ലഭിച്ചതുള്‍പ്പെടെ അഞ്ചോളം പുരസ്കാരങ്ങള്‍ മലയാളത്തിന് കിട്ടി. ഒറ്റാലിന്റെ തിരക്കഥ നിര്‍വഹിച്ച ജോഷി മംഗലത്തിനെ മികച്ച തിരക്കഥാകൃത്തായി തിരഞ്ഞെടുത്തു. മികച്ച മലയാള ചിത്രം സിദ്ധാര്‍ഥ ശിവ സംവിധാനം ചെയ്ത ഐന്‍ ആണ്. മികച്ച ജനപ്രിയ ചിത്രം ബോക്സിംഗ് താരം മേരികോമിന്റെ ജീവിതകഥ ആസ്പദമാക്കി തയ്യാറാക്കിയ ‘മേരികേം’ എന്ന ചലച്ചിത്രത്തിന് ലഭിച്ചു. ക്വീനാണ് മികച്ച ഹിന്ദി ചിത്രം.
ബംഗാളി ചിത്രമായ ചതുഷ്കോണ്‍ സംവിധാനം ചെയ്ത ശ്രീജിത് മുഖര്‍ജിയാണ് മികച്ച സംവിധായകന്. തമിഴ് ചിത്രമായ സൈവത്തിലെ അഴഗു എന്നു തുടങ്ങുന്ന ഗാനത്തിന് ഗായകന് ഉണ്ണികൃഷ്ണന്റെ മകള്‍ എട്ടുവയസ്സുകാരി ഉത്തരയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്ക്കാരം ലഭിച്ചത് ശ്രദ്ധേയമായി. ജമ്മുകാശ്മീരിലെ ഭീകരവാദത്തിന്റെ കഥപറഞ്ഞ ഹിന്ദി ചിത്രമായ ഹൈദറിലെ ഗാനത്തിന് സുഖ്വീന്ദര് സിങ് മികച്ച ഗായകനായി. സംഗീത സംവിധാനത്തിനുള്ള പുരസ്കാരവും ഹൈദറിനാണ്. മികച്ച പശ്ചാത്തല സംഗീതത്തിന് മലയാള ചിത്രമായ 1983ലെ ഗാനത്തിന് ഗോപീസുന്ദര്‍ അര്‍ഹനായി.
മികച്ച ഛായാഗ്രാഹകന്‍: ബിസ്മില്‍ (ഹൈദര്‍), പ്രത്യേക പരാമര്‍ശം: മലയാള ചിത്രം ഐന്‍, മികച്ച ഹ്രസ്വചിത്രം: മിത്ര, മികച്ച വസ്ത്രാലങ്കാരം: ഡോളി അലുവാലിയ (ഹൈദര്‍), മികച്ച സഹനടന്‍: ബോബി സിംഗ, മികച്ച സഹനടി: ബല്‍വീന്ദര്‍ കൗര്‍, മികച്ച നടനുള്ള പ്രത്യേക ജൂറി പുരാമര്ശം: മുസ്തഫ (ഐന്‍), ഗാനരചയിതാവ്: മുത്തുകുമാര്‍(സൈവം), സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ജോഷി ജോസഫ് (എ പോയറ്റ്, എ സിറ്റി ആന്‍ഡ് എ ഫുട്ബോളര്) എന്നിവരും അവാര്‍ഡുകള്‍ക്ക് അര്‍ഹരായി.
നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ സഞ്ജു സുരേന്ദ്രന് സംവിധാനം ചെയ്ത കപില (കലാമൂല്യമുള്ള ചിത്രം), മികച്ച വിവരണം അമ്പൂട്ടി ദേവി (നിത്യ കല്യാണി ഒരു മോഹിനിയാട്ടം പദം) എന്നിവയ്ക്കും അവാര്‍ഡുകള്‍ ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: