കൊച്ചി: എന്റര്‍പ്രൈസ് ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര് സ്ഥാപനമായ സാപ്, സംഘടിപ്പിച്ച റോഡ് ഷോ കൊച്ചിയിലെത്തി.
ബിസിനസ് സ്ഥാപനങ്ങള്‍ക്ക് മത്സരാത്മക നേട്ടം കൈവരിക്കാനുതകുന്ന പ്രതിവിധികള്‍ റോഡ് ഷോയില്‍ വിശദീകരിച്ചു. മറൈന്‍ഡ്രൈവ്, പള്ളിമുക്ക്, കലൂര്‍-കടവന്ത്ര റോഡ്, വ്യവസായ മേഖല എന്നിവിടങ്ങളില്‍ തത്സമയ ഡെമോണ്‍സ്ട്രേഷനിലും ചര്‍ച്ചകളിലും, ബ്രേക്-ഔട്ട് സെഷനുകളിലും നിരവധി ചെറുകിട-ഇടത്തരം ബിസിനസ് സ്ഥാപനങ്ങള്‍ പങ്കെടുത്തു.
സാപ്-ന്റെ ക്ലൗഡ്, മൊബിലിറ്റി അനലിറ്റിക്സ് ബിഗ് ഡാറ്റ എന്നീ അത്യാധുനിക സൊലൂഷന്സിലൂടെ ബിസിനസ് വിജയം കൈവരിക്കാന്‍ മാര്‍ഗനിര്‍ദ്ദശം ലഭ്യമാക്കാന്‍ കഴിഞ്ഞതായി സാപ് ഇന്ത്യ വൈസ് പ്രസിഡന്റ് ശുഭോമയ് സെന്‍ ഗുപ്ത പറഞ്ഞു.
കര്‍ണാടകയിലെ ബെല്‍ഗാമില്‍ നിന്ന് ആരംഭിച്ച സാപ് അംബീഷന്‍ എക്സ്പ്രസ് ഹൂബ്ലി, ബാംഗ്ലൂര്‍, കൊച്ചി, മധുര, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ചെന്നൈ, ഹൈദരബാദ്, കോലാപ്പൂര്‍, സത്താരാ എന്നീ നഗരങ്ങള്‍ രണ്ടുമാസം കൊണ്ട് പിന്നിടും. മൊത്തം 5500 കിലോമീറ്റര്‍ ദൂരമാണ് റോഡ് ഷോ പിന്നിടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: