കൊച്ചി : ആഗോളതലത്തില്‍ എതിര്‍ലിംഗത്തില്‍ പെട്ടവര്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ക്കെതിരെ വിവോള്‍വ് പ്രചരണ പരിപാടികളുമായി സുപ്രസിദ്ധ ഡിസൈനര്‍ മനീഷ് മല്‍ഹോത്ര.
പതിനഞ്ചു വര്‍ഷം പിന്നിടുന്ന ലാക്മെ ഫാഷന്‍ വീക്കിലെ മനീഷ് മല്‍ഹോത്രയുടെ സൃഷ്ടികള്‍ ഈ കാംപെയിന്റെ പ്രാരംഭം കുറിച്ചു. ജെന്‍ഡര്‍ വയലന്‍സിനെതിരെയുള്ള മനീഷിന്റെ പ്രതികരണമാണ് ഫാഷന്‍ വീക്കില്‍ അദ്ദേഹമവതരിപ്പിക്കുന്ന വിവോള്‍വ് ബ്ലൂ ഫാഷന്‍ റണ്‍വേ.
ആഗോളതലത്തില്‍ 35 ശതമാനം സ്ത്രീകളും പങ്കാളികളില്‍ നിന്ന് ഒരിക്കലെങ്കിലും അക്രമം നേരിടുന്നു എന്നാണ് ലോകാരോഗ്യസംഘടനകളുടെ കണക്കുകള്‍. പുരുഷന്മാര്ക്കെതിരെയുള്ള അക്രമണങ്ങളെക്കുറിച്ചാവട്ടെ കാര്യമായ പഠനങ്ങള്‍ നടന്നിട്ടുമില്ല. ജെന്‍ഡര്‍ വയലന്‍സിനെതിരെയുള്ള മനീഷിന്റെ കലാസൃഷ്ടികള്‍ അവതരിപ്പിക്കുവാന്‍ ബോളിവുഡ് താരങ്ങളും മോഡലുകളും അണിനിരക്കും.
ലാക്മെ ഫാഷന്‍ വീക്ക് പലപ്പോഴും ‘ഫാഷന്‍ ഫോര്‍ കോസ്’ വിഭാഗത്തില്‍ വരുന്ന പ്രചരണ കാംപെയ്നുകള്‍ക്ക് വേദിയാകുന്നുണ്ട്. ജെന്‍ഡര്‍ വയലന്‍സിനെതിരെ വിവോള്‍വ് കാംപെയിന് വേദിയാവാന്‍ കഴിയുന്നത് സന്തോഷകരമാണെന്ന് ലാക്മേ ഇന്നോവേഷന്‍സ് മേധാവി പൂര്‍ണിമ ലാംബ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: