ചങ്ങനാശേരി: ചങ്ങനാശേരി വില്ലേജ് ഓഫീസ് പൈതൃക ഓഫീസായി മാറ്റുതിനുള്ള പണികള്‍ അവസാനഘട്ടത്തില്‍. എം.സി. റോഡില്‍ പെരുന്ന സുബ്രഹ്മണ്യക്ഷേത്രത്തിനു സമീപമുള്ള ചങ്ങനാശേരി വില്ലേജ് ഓഫീസാണു പഴമകൈവിടാതെ പുതുക്കിപ്പണിയുന്നത്. പണികള്‍ പൂര്‍ത്തിയാകുന്നതോടെ ഈ വില്ലേജ് ഓഫീസ് സംസ്ഥാനത്തെ ആദ്യ പൈതൃക വില്ലേജ് ഓഫീസാകും.
രണ്ടുമാസംമുമ്പ് ഇതിന്റെ പുനരുദ്ധാനപ്രവര്ത്തനങ്ങള് ആരംഭിച്ചു. പണികള്‍ തുടങ്ങിയതോടെ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന വില്ലേജ് ഓഫീസ് റവന്യൂ ടവ്വറിലേക്കു മാറ്റിയിരുന്നു. രാജഭരണത്തിന്റെ പ്രതീകമായി പ്രധാന കവാടത്തില്‍ വലതുവശത്തായി സ്ഥാപിച്ചിരുന്ന രാജമുദ്രയും പഴയരേഖകളും മായാതെ സംരക്ഷിച്ചിട്ടുണ്ട്. ഇവ നിലനിര്‍ത്തിക്കൊണ്ടാണ് ഇപ്പോള്‍ പുതുക്കി പണിയുന്നത്.
പണി പൂര്‍ത്തിയായതിനുശേഷം ഓഫീസ് പ്രവര്‍ത്തനം പൂര്‍ണമായും കമ്പ്യൂട്ടര്‍ വത്കരിക്കും. സ്മാര്ട്ട്് വില്ലേജ് ഓഫീസിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ഇതിന്റെ നിര്‍മാണത്തിനു പണം അനുവദിച്ചിരിക്കുത്. വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാര്‍ക്കും പ്രത്യേക യൂണിഫോം നിര്‍ബന്ധമാക്കും. ചങ്ങനാശേരി നഗരത്തിന്റെ പഴയഭാഗവും പായിപ്പാട് പഞ്ചായത്തിന്റെ ഭൂരിഭാഗവും ഈ വില്ലേജിലാണ് ഉള്‍പ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: