ജോധ്പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ തന്റെ വിഖ്യാതമായ കരിയറിലെ അവസാന ടെസ്റ്റില്‍ അണിഞ്ഞ ജഴ്സി ആറു ലക്ഷം രൂപയ്ക്ക് വിറ്റുപോയി.
രാജസ്ഥാനിലെ ജോധ്പൂര്‍ ഉമൈദ് ഭവന് കൊട്ടാരത്തില്‍ നടക്കുന്ന ഒണ്‍ വേള്‍ഡ് റിട്രീറ്റ് 2015നിടെ പ്രമുഖ ലേലക്കമ്പനിയായ ക്രിസ്റ്റിയാണ് സച്ചിന്റെ ജഴ്സി വില്‍പ്പനയ്ക്കുവച്ചത്. ജോധ്പൂര്‍ വേള്‍ഡ് റിട്രീറ്റിന്റെ ആതിഥേയനായ ജോധ്പൂര്‍ രാജാവ് ഗജ് രാജ് സിങ് രണ്ടാമന്റെ മകന് ശിവ്രാജ് സിങ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ജഴ്സി സ്വന്തമാക്കി. 2013 നവംബറില്‍ മുംബൈയില്‍ വെസ്റ്റിന്‍ഡീസിനെതിരെ 200-ാം ടെസ്റ്റില്‍ ഇന്ത്യയ്ക്കുവേണ്ടി ബാറ്റേന്തിയശേഷമായിരുന്നു സച്ചിന് വിരമിച്ചത്. സച്ചിന്റെ ജഴ്സിക്കു പുറമെ പ്രശസ്ത ചിത്രകാരന് പരേഷ് മൈതിയുടെ സൃഷ്ടിയും ലേലത്തില്‍ വിറ്റുപോയി മൈതിയുടെ ചിത്രത്തിന് ഏഴരലക്ഷം രൂപ ലഭിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: