വെല്ലിങ്ടണ്‍: 2015 ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തോടു ചേരുമ്പോള്‍ അതില്‍ നിങ്ങള്‍ക്കും സ്വയം അടയാളപ്പെടുത്താം. ഐസിസി സ്മരണികകളുടെയും ശേഖരങ്ങളുടെയും ലൈസന്‍സുള്ള എസ്ഇ പ്രൊഡക്റ്റ്സ് അതിനു നിങ്ങള്‍ക്ക് അവസരമൊരുക്കുന്നു.
49 മത്സരങ്ങളില്‍ ടോസ് ചെയ്ത നാണയങ്ങള്‍ ലേലത്തില്‍ വയ്ക്കാനാണ് കമ്പനിയുടെ തീരുമാനം. കഴിഞ്ഞ ലോകകപ്പിലും കമ്പനി സമാനമായ സംരംഭത്തിലേര്പ്പെട്ടിരുന്നു. വന്‍ പ്രതികരണം അതിനു ലഭിക്കുകയും ചെയ്തു. മത്സരതീയതി രേഖപ്പെടുത്തിയ ടോസ് കോയ്നുകള്ക്ക് പുറമെ സ്കോര്‍ ബോര്‍ഡുകളും ക്വാര്‍ട്ടര്‍ ഫൈനലിലും സെമി ഫൈനലിലും ഫൈനലിലും ഉപയോഗിച്ച പന്തുകളും സ്വന്തമാക്കാന്‍ ഇക്കുറി കാണികള്‍ക്ക് അവസരം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: