കൊച്ചി:യുഎഇയിലേക്ക് 30 ദിവസത്തേക്കും 90 ദിവസത്തേക്കുമുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ സുഗമമായി ലഭിച്ചുതുടങ്ങി. ബിസിനസ്,സെമിനാര്‍,എക്സിബിഷന്,വെക്കേഷന് തുടങ്ങിയ ആവശ്യങ്ങള്‍ക്കുള്ള പര്യടനത്തിനായാണ് ദുബായ് വിസ പ്രോസസിംഗ് സെന്റര്‍ 90 ദിന വിസ അവതരിപ്പിച്ചിരിക്കുന്നത്.
ദുബായിലേക്ക് എമിറേറ്റ്സിലൂടെ യാത്ര ചെയ്യാനുദ്ദേശിക്കുന്ന വിസ അപേക്ഷകര്‍ക്ക് ഡിവിപിസിയുടെ പ്രത്യേക സേവനം ലഭ്യമാണ്.1985 മുതല്‍ ദശലക്ഷക്കണക്കിന് ഇന്ത്യാക്കാരെ ദുബായിലെത്തിച്ചുകൊണ്ടിരിക്കുന്ന എമിറേറ്റ്സിന്റെ പ്രവര്‍ത്തന പാതയില്‍ പുതിയൊരു നാഴികക്കല്ലായി മാറാന്‍ 90 ദിന വിസ കാരണമാകുമെന്ന് എമിറേറ്റ്സ് (ഇന്ത്യ- നേപ്പാള്‍) വൈസ് പ്രസിഡന്റ് ഈസാ സുലൈമാന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
എമിറേറ്റ്സുമായി 2002 മുതല്‍ കൈകോര്‍ത്തു പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ ഡിവിപിസി യുടെ സൗത്ത് ഏഷ്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വിനയ് മല്‍ഹോത്ര ആഹ്ലാദം പ്രകടിപ്പിച്ചു. ഡിവിപിസിയുടെ 33 ദുബായ് വിസ ആപ്ലിക്കേഷന്‍ സെന്റുകള്‍ 16 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്നുണ്ട്. വിഎഫ്എസ് ഗ്ളോബല്‍ സര്‍വീസസിന്റെ ആഭിമുഖ്യത്തില്‍ 180 രാജ്യങ്ങളില്‍ ഓണ്‍ലൈന്‍ സേവനവും ലഭ്യമാണെന്ന് അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: