കോട്ടയം: ഒരു നൂറ്റാണ്ടിലേറെയായി പട്ടിന്റെ പാരമ്പര്യവും ഒരു കോടി മംഗല്യങ്ങള്‍ക്ക് പട്ട് സമ്മാന പൈതൃകവുമായി കല്യാണ്‍ സില്‍ക്സിന്റെ 19-ാം ഷോറൂം ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ മൂവാറ്റുപുഴ റോഡില്‍ പ്രശസ്ത സിനിമാതാരവും, കല്യാണ്‍ സില്‍ക്സ് ബ്രാന്‍ഡ് അംബാസഡറുമായ പൃഥ്വിരാജ് ഉദ്ഘാടനം ചെയ്തു.
തൊടുപുഴ മുനിസിപ്പല്‍ ചെയര്മാന് വി.എം. ഹാരിദും, വൈസ് ചെയര്‍പേഴ്സണ്‍ ഷീജ ജയനും ആശംസകളര്‍പ്പിച്ചു. കല്യാണ്‍ സില്‍ക്സ് ചെയര്മാന് ടി.എസ്. പട്ടാഭിരാമന്, ഡയറക്ടര്‍മാരായ പ്രകാശ് പട്ടാഭിരാമന്, മഹേഷ് പട്ടാഭിരാമന്, കല്യാണ്‍ ജ്വല്ലേഴ്സ് ചെയര്മാന് കല്യാണരാമന്, ടി.എസ്. അനന്തരാമന്, ടി.എസ്. ബാലരാമന്, ടി.എസ്. രാമചന്ദ്രന്, എന്നിവരും മറ്റു സാംസ്കാരിക സാമൂഹിക രാഷ്ട്രീയരംഗത്തെ പ്രമുഖരും പങ്കെടുത്തു.
നാല് നിലകളുള്ള തൊടുപുഴ ഷോറൂമില്‍ ഒരേസമയം 200 വെഡ്ഡിംഗ് പര്‍ച്ചേയ്സുകള്‍ നടത്താനുള്ള സൗകര്യമുണ്ട്.
100 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. കൂടാതെ 200 മുതല്‍ രണ്ടു ലക്ഷം രൂപ വരെയുള്ള നിരക്കുകളില്‍ രണ്ട് ലക്ഷത്തില്‍പരം സാരികളും, യൂത്തിന്റെ അഭിരുചിക്കനുസൃതമായൊരുക്കിയ 150 രൂപ മുതല്‍ 25000 രൂപ വരെയുള്ള ലേഡീസ് വെയറുകളും, കുട്ടികള്‍ക്കായി 200 രൂപ മുതല്‍ 5000 രൂപ വരെയുള്ള കിഡ്സ് വെയറുകളും, ഇന്ത്യയിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകളുടെ 200 രൂപ മുതല്‍ 30000 രൂപ വരെയുള്ള മെന്‍സ് കളക്ഷനുകളും ഷോറൂമില്‍ അണിനിരത്തിയിട്ടുണ്ട്.
തൊടുപുഴയിലാദ്യമായാണ് ഏറ്റവും കുറഞ്ഞവിലയില്‍ ലക്ഷക്കണക്കിന് വസ്ത്ര വൈവിധ്യങ്ങളുമായി ഒരു സില്‍ക്സ് ഷോറൂം രംഗത്തെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: