ആലപ്പുഴ: ശമ്പളപരിഷ്കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്ക് ജീവനക്കാര്‍ 25 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കും.
19, 20 തീയതികളില്‍ സൂചനാ പണിമുടക്കും നടത്തും. ശമ്പളപരിഷ്കരണം നടപ്പാക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച സഹകരണ സെക്രട്ടറി അദ്ധ്യക്ഷനായ കമ്മറ്റി സഹകരണ മന്ത്രിയുടെ നിര്‍ദേശാനുസരണം ഈ മാസം 16ന് യോഗം ചേര്‍ന്നെങ്കിലും തീരുമാനമെടുത്തില്ല.
ഇതേത്തുടര്‍ന്നാണ് പ്രഖ്യാപിച്ച സമരവുമായി മുന്നോട്ടുപോകാന്‍ ജീവനക്കാര്‍ നിര്‍ബന്ധിതരായതെന്ന് സഹകരണ ബാങ്ക് എംപ്ലോയീസ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.
ശമ്പളപരിഷ്കരണത്തിന് പുറമെ സഹകരണ ചട്ടഭേദഗതിയിലെ ദോഷകരമായ വ്യവസ്ഥകള്‍ പിന്‍വലിക്കുക, അര്‍ഹര്‍ക്ക് പ്രൊമോഷന് നല്‍കുക, സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്ന ബാങ്കുകള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ഉചിതമായ മൂലധനസഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: