ആലപ്പുഴ: അനധികൃത നിലംനികത്തലിനും മണലെടുപ്പിനുമെതിരേ നിയോഗിച്ച പ്രത്യേക സംഘം മാര്‍ച്ച് 17ന് നടത്തിയ പരിശോധനയില്‍ അനധികൃതമായി ഗ്രാവല്‍ കടത്തിയ നാലു വാഹനങ്ങള്‍ പിടികൂടിയതായി ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു. കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലായി 17 അനധികൃത നിലം നികത്തലുകള്‍ കണ്ടെത്തി. പുലര്‍ച്ചെ നാലു മുതല്‍ പള്ളിപ്പാട്, ചെറുതന, വീയപുരം, കുമാരപുരം, കീരിക്കാട്, പത്തിയൂര്‍, ചേപ്പാട്, കരുമാടി, അമ്പലപ്പുഴ വടക്ക്, എടത്വാ, തകഴി എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. കുട്ടനാട് താലൂക്കില്‍ 10 അനധികൃത നിലം നികത്തലുകളും അമ്പലപ്പുഴയില്‍ ഏഴെണ്ണവും കണ്ടെത്തി. തുടര്‍നടപടിക്ക് വില്ലേജ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തി.
അനധികൃതമായി ഗ്രാവല്‍ കടത്തിയതിന് പിടികൂടിയ ടിപ്പര്‍ ലോറികള്‍ വീയപുരം, കരീലക്കുളങ്ങര പോലീസിന് കൈമാറി. ഡെപ്യൂട്ടി കളക്ടര്‍മാരായ കെ.ആര്. ചിത്രാധരന്‍, പി.എ. രാജേശ്വരി, ജൂനിയര്‍ സൂപ്രണ്ടുമാരായ കെ.ആര്. മനോജ്, പ്രേംജി എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ-പോലീസ് സംഘമാണ് പരിശോധന നടത്തിയത്. രണ്ടുദിവസമായി നടന്ന പരിശോധനയില്‍ 96 നിലം നികത്തുകേസുകള് കണ്ടെത്തി. അനധികൃത നിലംനികത്തലുമായി ബന്ധപ്പെട്ട് കളക്ടര്‍ നിയോഗിച്ച ഡെപ്യൂട്ടി കളക്ടര്‍ കെ.ആര്. ചിത്രാധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം എടത്വായില്‍ പരിശോധന നടത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: