ചാരുംമൂട്: മക്കളുടെ മുന്നിലിട്ട് ബിജെപി പ്രവര്‍ത്തകനെ ഡിവൈഎഫ്ഐ, സിപിഎം സംഘം മര്‍ദ്ദിച്ചു. സംഭവത്തില്‍ പരാതി നല്കിയ ബിജെപി ബൂത്ത് പ്രസിഡന്റിനെയും മര്‍ദ്ദിച്ചു. ബിജെപി ഉളവുക്കാട് ബിജെപി പിഎച്ച്സി ബൂത്ത് വൈസ് പ്രസിഡന്റ് നൂറനാട് പാലമേല്‍ ഉളവുകാട് കളീയ്ക്കല്‍ തെക്കേപുരയില്‍ ജി. വിജയനാ (37)ണ് ആദ്യം മര്‍ദ്ദനമേറ്റത്.
കഴിഞ്ഞ ദിവസം വൈകിട്ട് നാലിന് സ്കൂളില്‍ നിന്നും മക്കളുമായി മിനിവാനില്‍ വീട്ടിലേക്ക് മടങ്ങവെ സമീപമുള്ള എരുമക്കുഴി മാര്‍ക്കറ്റ് ജങ്ഷനില്‍ ഡിവൈഎഫ്ഐ, സിപിഎം സംഘം വാന്‍ തടഞ്ഞ് നിര്‍ത്തി വിജയനെ മര്‍ദ്ദിച്ചു. മക്കളുടെയും വാനിലുണ്ടായിരുന്ന സപപാഠികളുടെയും നിലവിളികേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും അക്രമിസംഘം പിന്‍വാങ്ങി. തുടര്‍ന്ന് വാനില്‍ വീട്ടിലേക്ക് പോകവെ പിന്നാലെ ബൈക്കിലെത്തിയ സംഘം കണ്ണംങ്കര ജങ്ഷന് സമീപം വാന്‍ തടഞ്ഞു നിര്‍ത്തി വീണ്ടും മര്‍ദ്ദിച്ചു.
രാത്രി ഒമ്പതരയ്ക്ക് ബിജെപി ഉളവുക്കാട്ട് ബൂത്ത് കമ്മറ്റി പ്രസിഡന്റ്സന്തോഷിനു നേരെയും ആക്രമണം ഉണ്ടായി. വിജയനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ പോലീസില്‍ പരാതി നല്കി മടങ്ങുമ്പോഴാണ് സന്തോഷിന് മര്‍ദ്ദനമേറ്റത്. ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വിജയന് ഉള്‍പ്പെടെയുള്ളവരുടെ പ്രവര്‍ത്തന ഫലമായി കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ പ്രദേശത്ത് നിരവധി പേര് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതാണ് ആക്രമണ കാരണമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: