ചെങ്ങന്നൂര്‍: യുവമോര്‍ച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മാതൃകയാകുന്നു. ബാര്‍കോഴക്കേസില്‍ ഉള്‍പ്പെട്ട മന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കരുതെന്നും, രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നിയമസഭ വളയല്‍ സമരത്തിന് ചെങ്ങന്നൂരില്‍ നിന്നും പോയ പ്രവര്‍ത്തകരുടെ ചിലവ് കഴിഞ്ഞ് ബാക്കി തുകയാണ് ജീവകാരുണ്യപ്രവര്‍ത്തനത്തിനായി വിനിയോഗിച്ചത്. ചെങ്ങന്നൂര്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബാക്കി വന്ന തുക ഇരുവൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന പാണ്ടനാട് വന്മഴി മണ്ണാറത്തറ കോളനിയില്‍ ശരണ്‍കുമാറിന് നല്‍കുകയായിരുന്നു.
നിയോജകമണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാടിന്റെ നേതൃത്വത്തില്‍ ശരണ്‍കുമാറിന്റെ വീട്ടിലെത്തിയാണ് തുക കൈമാറിയത്. ബിജെപി ജില്ലാ സെക്രട്ടറി എം.വി. ഗോപകുമാര്‍, നിയോജകമണ്ഡലം പ്രസിഡന്റ് ബി.കൃഷ്മകുമാര്‍, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി രാജേഷ് ഗ്രാമം, രാഗേഷ് വെണ്മണി, ശ്രീരാജ് ശ്രീവത്സം, പാണ്ടനാട് ഗ്രാമപഞ്ചായത്തംഗം ഗോപിനാഥന്‍നായര്‍, എം.ആര്. സുകു, പി.കെ.ഗോപി എന്നിവരും ഒപ്പമുണ്ടായിരുന്നു. ശരണിന്റെ ചികിത്സാ സഹായത്തിനായി ബിജെപി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബാങ്ക് അക്കൗണ്ട് ആരംഭിച്ച് പ്രവര്‍ത്തനം നടത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: