മാവേലിക്കര: കെ.സി. വേണുഗോപാല്‍ എംപി, ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയിലെ തീരുമാനങ്ങള്‍ ഡിഎംഒ ലംഘിച്ചെന്ന് ആരോപിച്ച് കെജിഎംഒഎ ജില്ലാ കളക്ടര്‍ക്ക് വീണ്ടും പരാതി നല്കി. മാരാരിക്കുളം ഗവ. ആശുപത്രിയിലും, കാര്‍ത്തികപ്പള്ളി ആശുപത്രിയിലും ഡിഎംഒ വീണ്ടും പരിശോധന നടത്തുകയും ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. ഇത് സംബന്ധിച്ച് കെജിഎംഒഎയ്ക്ക് ഡോക്ടര്‍മാരില്‍ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സംഘടനാ ഭാരവാഹികള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: