കൊച്ചി: ആധുനിക കാലഘട്ടത്തിലെ ബ്രിട്ടീഷ് കോമഡിയായ എജ്യൂക്കേറ്റിംഗ് റീത്ത മാര്‍ച്ച് 22-ന് രാത്രി ഏഴിന് ജെടി പായ്ക്കില്‍ വേദിയിലെത്തുന്നു. വില്ലി റസല്‍ എഴുതി പ്രതിമ കുല്‍ക്കര്‍ണി സംവിധാനം ചെയ്ത നാടകം ലോകമെങ്ങും ഏറെ ശ്രദ്ധ നേടിയതാണ്.
അജിത് കേല്‍ക്കര്‍, റോഹിണി കേല്‍ക്കര്‍, പ്രദ്ന്യ ശാസ്ത്രി, സദാനന്ദ് കോര്ഗോണ്കര്, പ്രകാശ് ഷിന്‍ഡെ, ഭാവിക് ഷാ എന്നിവരാണ് അഭിനേതാക്കള്‍. എല്ലാ കാര്യങ്ങളെക്കുറിച്ചും അറിയാന്‍ അദമ്യമായ ആഗ്രഹമുള്ള ഇരുപത്തിയാറുകാരിയായ ഹെയര്‍ ഡ്രസറാണ് റീത്ത. ഫ്രാങ്ക് എന്ന ഇംഗ്ലീഷ് ട്യൂട്ടറുടെ കീഴില്‍ ഒരു ഓപ്പണ്‍ യൂണിവേഴ്സിറ്റി കോഴ്സിന് റീത്ത ചേരുന്നു.
അന്‍പതുകാരനായ ഫ്രാങ്കിന് മദ്യപാനത്തിലാണ് സന്തോഷം. ലൈബ്രറിയിലെ പുസ്തകങ്ങള്ക്കിടയിലാണ് ഫ്രാങ്ക് വിസ്ക്കിക്കുപ്പികള് ഒളിപ്പിച്ചുവച്ചിരിക്കുന്നത്.
റീത്തയുടെ വരവോടെ രണ്ടു പേരുടെയും ജീവിതം മാറിമറിഞ്ഞു.
പഠനത്തിന് ഭര്‍ത്താവില്‍നിന്ന് പിന്തുണയില്ലാത്തതിനാല്‍ റീത്ത ആകെ പ്രശ്നത്തിലാകുന്നു. അതോടെ ജീവിതത്തില്‍ ഒട്ടേറെ മാറ്റിമറിച്ചിലുകളുണ്ടായി. വിവാഹശേഷം പഠനത്തിനു പുറപ്പെടുന്ന സ്ത്രീയുടെ ജീവിതത്തിലെ വിവിധ അവസ്ഥകള്‍ കാണികളെ ചിരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: