കല്‍പ്പറ്റ:അന്തരിച്ച പ്രശസ്ത പത്രപ്രവര്‍ത്തകന്‍ കെ.ജയചന്ദ്രന്റെ പേരില്‍ വയനാട് പ്രസ്സ്‌ക്ലബ് ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡിന് മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ വിധുവിന്‍സെന്റ് അര്‍ഹനായി.
5000 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.ചലച്ചിത്ര ഛായാഗ്രാഹകനായ സണ്ണിജോസഫ് അദ്ധ്യക്ഷനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും നിരൂപകനുമായ മാങ്ങാട് രത്‌നാകരന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഒ.കെ.ജോണി എന്നിവരടങ്ങുന്നതാണ് ജൂറി.
കേരളത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നതും എന്നാല്‍ പൊതുസമൂഹത്തിന്റെ ദൃഷ്ടിയില്‍പ്പെടാത്തതുമായ തോട്ടിപ്പണിയെ സംബന്ധിച്ച ഹ്യൂമന്‍ ഇന്ററസ്റ്റിംഗ് സ്റ്റോറിക്കാണ് അവാര്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: