ആലപ്പുഴ: മുല്ലയ്ക്കല് ശ്രീ പേച്ചി അമ്മാളന് കോവിലിലെ പുനഃപ്രതിഷ്ഠയും ക്ഷേത്ര സമര്‍പ്പണവും മാര്‍ച്ച് 22ന് ഉച്ചയ്ക്ക് 12.10നും 12.45നും മദ്ധ്യേ ശങ്കരന് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. മാര്‍ച്ച് 17ന് വൈകിട്ട് 5.30ന് നവവിഗ്രഹ വരവേല്പോടെ ആരംഭിക്കുന്ന ചടങ്ങുകള്‍ വിശേഷാല്‍ പൂജകളും സാംസ്കാരിക സമ്മേളനവും കലാപരിപാടികളുമായി 23ന് രാത്രി ഏഴോടെ പൊങ്കാല അര്‍പ്പിച്ച് പൂര്‍ത്തിയാകും.
21ന് സാംസ്കാരിക സമ്മേളനത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, കെ.സി. വേണുഗോപാല്‍ എംപി, തോമസ് ഐസക് എംഎല്‍എ, നഗരസഭാ കൗണ്‍സിലര്‍മാരായ എം.ജി. സതീദേവി, കെ. ബാബു, തമിഴ് വിശ്വകര്‍മ്മ സമൂഹം സംസ്ഥാന പ്രസിഡന്റ് ആര്.എസ്. മണി, ബി. നാരായണ സ്വാമി, രമണി ഗോപാലകൃഷ്ണന്, സി. കൃഷ്ണന്‍കുട്ടി, വി. ചിദംബരം, കെ. രാമനാഥന് എന്നിവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ പുനരുദ്ധാരണ സമിതി കണ്‍വീനര്‍ കെ. രാമനാഥന്, സെക്രട്ടറി വി. ചിദംബരം, ജോയിന്റ് കണ്‍വീനര്‍, സി. കൃഷ്ണന്‍കുട്ടി, ജോയിന്റ് സെക്രട്ടറിമാര്‍, പബ്ലിസിറ്റി കണ്‍വീനര്‍, ജി. കണ്ണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: