ആലപ്പുഴ: ആധാരം എഴുത്ത് തൊഴില്‍ സംരക്ഷിക്കുക, ഭൂമിയുടെ താരിഫ് വിലയിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആധാരം എഴുത്തുകാര്‍ മാര്‍ച്ച് 22ന് മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വീട്ടിലേക്ക് മാര്‍ച്ച് നടത്തും. 23 മുതല്‍ ആധാരം എഴുത്തുകാര്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുവാനും മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വീടിന് മുന്നില്‍ രാപകല്‍ സത്യഗ്രഹം നടത്താനും തീരുമാനിച്ചു.
സമരപരിപാടികളുടെ പ്രചരണാര്‍ത്ഥം ജില്ലയില്‍ ഓള് കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആന്‍ഡ് സ്ക്രൈബ്സ് അസോസിയേഷന് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 17നും 18നും വാഹന പ്രചരണ ജാഥ നടത്തും. ഈ ദിവസങ്ങളില്‍ ജില്ലയിലെ ആധാരം എഴുത്തുകാര്‍ പണിമുടക്കി ജാഥയില്‍ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് പി.ടി. ജോണ്‍ പെരുമ്പള്ളില്‍, ജില്ലാ സെക്രട്ടറി കെ. അനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: