ഇരിങ്ങാലക്കുട: സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിലെ പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്തുകവഴി ഇന്ധനവില കൂടി വിലക്കയറ്റം അതിരൂക്ഷമാകുമെന്നും തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കുമെന്നും ബിഎംഎസ് ജില്ല സെക്രട്ടറി എം.കെ ഉണ്ണികൃഷ്ണന് പറഞ്ഞു.
ബിഎംഎസ് ഇരിങ്ങാലക്കുട മേഖലാസമ്മേളനം നക്കര ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവദാസ് പള്ളിപ്പാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ല വൈസ് പ്രസിഡണ്ട് ഗോപിനാഥ്, എം.ബി.സുധീഷ്, എന്‍.വി.ഘോഷ്, എ.വി.കൊച്ചുവാവ, എന്നിവര്‍ സംസാരിച്ചു. രാജേഷ് സ്വാഗതവും സുരേഷ് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി എംബി.സുധീഷ് (പ്രസിഡണ്ട്), ശിവദാസ് പള്ളിപ്പാട്ട്, എ.വി.കൊച്ചുവാവ, സുരേഷ് ചെമ്പാറ (വൈസ് പ്രസിഡണ്ടുമാര്‍), എന്‍.വി.ഘോഷ് (സെക്രട്ടറി), രാജേഷ് കടവില്‍, രതീഷ്, ബിന്ദു (ജോ.സെക്രട്ടറിമാര്‍), ഷാന്റി കാരുകുളങ്ങര ( ഖജാന്‍ജി) എന്നിവരെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: