ചിറ്റൂര്‍: മീനാക്ഷിപുരം ഹരിജന്‍ , ആദിവാസി ഊരുകളില്‍ കഴിഞ്ഞ പതിനഞ്ചുദിവസമായി ജലവിതരണം നടക്കുന്നില്ലെന്ന് ആരോപിച്ച് സ്ത്രീകള്‍ കാലികുടങ്ങളുമായി റോഡില്‍ കുത്തിയിരിപ്പു സമരം നടത്തി.
ഇന്നലെ രാവിലെ പത്തിന് മൂലത്തറ വില്ലേജ് ഓഫീസിന് മുന്‍ഭാഗത്തുള്ള റോഡിലാണ് സമരം തുടങ്ങിയത്. മുത്തുസ്വാമി പുതൂര്‍, രാമര്‍പണ്ണ,മീനാക്ഷിപുരം ,ഇന്ദിര നഗര്‍ ഉള്‍പ്പടെ പത്തോളം ഊരുകളിലെ ആയിരത്തോളം കുടുംബങ്ങളാണ് ജലക്ഷാമത്തിന്റെ ദുരിതം പേറുന്നത്.
മൂലത്തറ വില്ലേജ് ഓഫീസര്‍ അറിയിച്ചതിനെ തുടര്‍ന്ന് തഹസില്‍ദാര്‍ രാജീവ് , ജലവിതരണചുമതലയുള്ള കമ്മിറ്റി ഭാരവാഹികളോട് ഉടന്‍ ജലവിതരണം ആരംഭിക്കാന്‍ നിര്‍ദേശിച്ചു. തകരാറിലായ മോട്ടോര്‍ ശരിപ്പെടുത്തി 12 ഓടെ ജലവിതരണം പുനരാരംഭിച്ചു. ഇതോടെയാണ് വഴിതടയല്‍ സമരം നിര്‍ത്തിവച്ചത്.
പെരുമാട്ടി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സച്ചിദാനന്ദ ഗോപാലകൃഷ്ണന്‍ വഴിതടയല്‍ സമരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം മോഹന്‍ അധ്യക്ഷതവഹിച്ചു. വഴിതടയല്‍സമരത്തെ തുടര്‍ന്ന് മീനാക്ഷിപുരം -നന്ദിയോട് പ്രധാനപാതയില്‍ രണ്ടുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: