കാവശ്ശേരി: ബിജെപി കാവശ്ശേരി പഞ്ചായത്ത് തോണിക്കടവ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന പാത 74 ല്‍ വാഴക്കോട് കൊടി നാട്ടി പ്രതിഷേധിച്ചു. ചെമ്മണാംകുന്നിനും തോണിക്കടവിനും ഇടയ്ക്കു മംഗലം പുഴക്കടുത്തായി പോകുന്ന പാതയിലെ അപകട മേകലയില്‍ മുന്‍കരുതല്‍ എടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.
പല തവണ ഉത്തരവാദപ്പെട്ട ആളുകള്‍ക്ക് പരാതി നല്‍കിയിട്ടും നടപടികള്‍ കൈക്കൊണ്ടിട്ടില്ല. സര്‍ക്കാര്‍ ഈ വിഷയത്തില്‍ നിരുത്തരവാദപരമായ സമീപനമാണ് കൈക്കൊള്ളുന്നതെന്ന് ബിജെപി ആരോപിച്ചു. പാതയുടെ അരിക് കെട്ടാതെയും കാല്‍നട യാത്രക്കാര്‍ക്ക് നടക്കാന്‍ സ്ഥലമില്ലാതെയും തികച്ചും അശാസ്ത്രീയമായാണ് റോഡ് പണിതിരിക്കുന്നത്.
ഇതുമൂലം കാല്‍നട യാത്രക്കാരും ടു വീലര്‍ യാത്രക്കാരും സ്ഥിരമായി രാത്രി കാലങ്ങളില്‍ അപകടത്തില്‍ പെടുന്നുണ്ട്.
അത്യാവശ്യമായി കൈവരി നിര്‍മിക്കണമെന്നും സൈഡ് കെട്ടി യാത്രക്കാരെ അപകടത്തില്‍ നിന്നും രക്ഷിക്കണമെന്നും കമ്മിറ്റിആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ബിജെപി ശക്തമായ സമരം തുടങ്ങുമെന്ന് കമ്മിറ്റി അറിയിച്ചു. ആര് ചന്ദ്രന് ഉദ്ഘാടനം ചെയ്തു. അഭിലാഷ്, രാജേഷ് എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: