കൊച്ചി: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഭൂതത്താന്‍കെട്ട് ജലാശയത്തില്‍ ജില്ലാ ടൂറിസം പ്രമോഷണ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ബോട്ടിങ്ങ് കേന്ദ്രത്തിലേക്ക് പുതിയ അഞ്ച് ബോട്ടുകള്‍കൂടി. പുതിയതായി എത്തിയ ബോട്ടുകളുടെ ആദ്യ സര്‍വ്വീസ് ടി.യു. കുരുവിള എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്തു.
നിലവില്‍ നാല് ഹൗസ് ബോട്ടുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനുപുറമെയാണ് അഞ്ച് മുതല്‍ പതിമൂന്ന് പേര്‍ക്ക് വരെ യാത്രചെയ്യാവുന്ന അഞ്ച് ഫീഡര്‍ ബോട്ടുകളാണ് പുതുതായി എത്തിയിരിക്കുന്നത്. സാധാരണ രീതിയില്‍ വേനല്‍ക്കാലങ്ങളില്‍ മാത്രമാണ് ഡാമുകളില്‍ ബോട്ട് സര്‍വ്വീസുകള്‍ നടത്തുന്നത്. എന്നാല്‍ ഭൂതത്താന്കെട്ടില് എല്ലാ സമയങ്ങളിലും ബോട്ട് സര്‍വ്വീസ് ഉണ്ടാകും.
നാല് പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന സ്പീഡ് ബോട്ടും ഇരുപത് പേര്‍ക്ക് സഞ്ചരിക്കാവുന്ന ഹൗസ് ബോട്ടും നിലവില്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്. സ്പീഡ് ബോട്ടില്‍ ഒരാള്‍ക്ക് ആയിരം രൂപയും ഹൗസ് ബോട്ടുകളില്‍ ഒരാള്‍ക്ക് നൂറ്റിയമ്പത് രൂപയുമാണ് ഫീസ്. എന്നാല്‍ ഫീഡര്‍ ബോട്ടുകളില്‍ നൂറ് മുതല്‍ നൂറ്റിയമ്പത് രൂപ വരെയാകും ഫീസ്.
ചടങ്ങില്‍ പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ശാന്താ ജോയി അധ്യക്ഷനായിരുന്നു. പെരിയാര്‍വാലി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.എം. സുനില്‍, പിണ്ടിമന പഞ്ചായത്ത് അംഗം ലിസി ആന്റണി, ഭൂതത്താന്‍കെട്ട് ഡിടിപിസി ഓഫീസര്‍ റോണി മാത്യു, ഭൂതത്താന്‍കെട്ട് ഡെസിഗ്നേഷന്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍ ഷിബു വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: