ആലപ്പുഴ: ആലിശേരി ശ്രീഭഗവതി ക്ഷേത്രത്തിലെ ഉപദേവതാ പ്രതിഷ്ഠ, ധ്വജപ്രതിഷ്ഠ, നാലമ്പല സമര്‍പ്പണം, സഹസ്രകലശം എന്നിവ മാര്‍ച്ച് 16 മുതല്‍ 25 വരെ നടത്തും. ഇതോടനുബന്ധിച്ചുള്ള വിളംബര ഘോഷയാത്ര 16ന് വൈകിട്ട് 3.30ന് ശ്രീ ഭഗവതി വിലാസം അരയജനസംഘം ഓഫീസില്‍ നിന്നും ക്ഷേത്രത്തിലേക്ക് നടന്നു. 5.45ന് യജ്ഞശാലയില്‍ ഹരികുമാര്‍ ഭദ്രദീപ പ്രകാശനം നിര്‍വഹിച്ചു.
ഉപദേവതാ പ്രതിഷ്ഠയും ധ്വജപ്രതിഷ്ഠയും ബലിക്കല്‍ പ്രതിഷ്ഠയും 22ന് രാവിലെ 11.50നും 12.50നം മദ്ധ്യേ തന്ത്രി ഞാറയ്ക്കല്‍ സുകുമാരന്‍ തന്ത്രി നിര്‍വഹിക്കും. അന്നേദിവസം വൈകിട്ട് അഞ്ചിന് മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി പൂര്‍ണാമൃതാനന്ദപുരി സ്വാമി നാലമ്പലം ഭക്തര്‍ക്കായി സമര്‍പ്പിക്കും. തുടര്‍ന്ന് സര്‍വൈശ്വര്യപൂജയും നവഗ്രഹഹോമവും നടക്കും. 25 വരെ തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രതിഷ്ഠാ ചടങ്ങുകളും സഹസ്രകലശവും നടക്കും.
25ന് ഭഗവതിക്ക് ആയിരത്തില്‍പരം കലശം അഭിഷേകം ചെയ്യും. 22, 25 തീയതികളില്‍ ഉച്ചയ്ക്ക് 12.45ന് അന്നദാനവും ഉണ്ടായിരിക്കും. 23ന് പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ആദ്ധ്യാത്മിക പ്രഭാഷണവും അഷ്ടലക്ഷ്മി ദര്‍ശനവും ഉണ്ടായിരിക്കും. പ്രതിഷ്ഠാ കര്‍മ്മത്തോട് അനുബന്ധിച്ച് 24ന് രാത്രി ഏഴിന് നൃത്തനൃത്യങ്ങള്‍, 8.30ന് മാജിക് ഷോ. 25ന് രാത്രി 8.30ന് കതിരാട്ടക്കളം- നാടന്‍പാട്ട് പരിപാടിയും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: