കൊച്ചി : ഹ്യൂണ്ടായ് മോട്ടോര്‍ ചുംഗ് മോംഗ്-കൂ ഫൗണ്ടേഷനും യോണ്സേ യൂണിവേഴ്സിറ്റി ഹെല്‍ത്ത് സിസ്റ്റംസ് ഓഫ് കൊറിയയും ചെന്നൈയിലെ ശ്രീരാമചന്ദ്ര യൂണിവേഴ്സിറ്റിയും അക്കാദമിക് സഹകരണം, രോഗീസേവനം എന്നീ മേഖലകളില്‍ സഹകരിക്കുന്നതിന് ധാരണാപത്രം ഒപ്പുവച്ചു.
2012 ല്‍ ആരംഭിച്ച പരസ്പര സഹകരണത്തിന്റെ തുടര്‍ച്ചയായാണ് ഈ പുതിയ കരാര്‍ ഒപ്പുവച്ചത്. പ്രതിവര്‍ഷം 100 ലധികം രോഗികള്‍ക്ക് ചികിത്സാ സഹായം നല്കാന് ഈ ധാരണ ലക്ഷ്യമിടുന്നു.
ഇരു സര്‍വകലാശാലയും തമ്മിലുള്ള സഹകരണം കൂടുതല്‍ രോഗികള്‍ക്ക് ആശ്വാസവും അക്കാദമിക് മേഖലയില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും വഴിതെളിക്കുമെന്ന്”ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ എംഡിയും സിഇഒയുമായ ബിഎസ് സിയോ പറഞ്ഞു.
2012 ല്‍ ആരംഭിച്ച പദ്ധതിപ്രകാരം ഇതുവരെ 347 ഇന്ത്യന്‍ രോഗികള്‍ക്ക് ചികിത്സാ സഹായവും, ശ്രീരാമചന്ദ്ര യൂണിവേഴ്സിറ്റിയുടെ അഞ്ചു ഫാക്കല്‍റ്റികള്‍ക്ക് കൊറിയയില്‍ പരിശീലനവും ലഭ്യമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: