കാഞ്ഞിരപ്പള്ളി: കാര്‍ഷിക വിപണന കേ്രന്ദത്തിന്റെ പേരില്‍ വാങ്ങിയ വാഹനം വില്ലണി കൃഷി ഓഫീസില്‍ തുരുമ്പെടുക്കുന്നു. കര്‍ഷകരുടെ ഉന്നമനത്തിനായി ജില്ലാ പഞ്ചായത്ത് അനുവദിച്ച ഫണ്ടുപയോഗിച്ച് വാങ്ങിയ വാഹനത്തിനാണ് ഈ അവസ്ഥ. മുണ്ടക്കയം കാര്‍ഷിക വിപണന കേന്ദ്രത്തിനുവേണ്ടി അനുവദിച്ചതാണ് ഈ വാഹനം. നാലുലക്ഷം രൂപ വാഹനം വാങ്ങുന്നതിന് ജില്ലാ പഞ്ചായത്തില്‍ നിന്നും അനുവദിച്ചത്. മുണ്ടക്കയം കാര്‍ഷിക വിപണന കേന്ദ്രം 2008 ലാണ് പ്രവര്‍ത്തനമാരംഭിച്ചത്. തുടര്‍ന്ന് മാര്‍ക്കറ്റ് ലാഭമായതോടെ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ നിശ്ചിത സ്ഥലങ്ങളില്‍ നിന്ന് വിപണനകേന്ദ്രത്തിലെത്തിക്കുന്നതിനാണ് വാഹനം വാങ്ങിയത്. ഇത്തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ കാര്‍ഷിക വിപണിയില്‍ ഉത്പന്നങ്ങള്‍ എത്തിക്കുന്ന കര്‍ഷകര്‍ക്ക് ലാഭവും ലഭിച്ചിരുന്നു. എന്നാല്‍ കൃഷി വകുപ്പിലെയും മറ്റും പിടിവാശി മൂലം വാഹനം ഓടിക്കുന്നത് ലാഭകരമല്ലെന്ന പേരില്‍ തിരിച്ചുപിടിച്ചു. ഇപ്പോള്‍ ഈ വാഹനം കാഞ്ഞിരപ്പള്ളി എഡിയുടെ കസ്റ്റഡിയിലാണ്.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ എട്ട് കാര്‍ഷിക വിപണന കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഈ വിപണനകേന്ദ്രങ്ങള്‍ക്ക് വാഹനം വിട്ടു നല്കുകയാണെങ്കില് കര്‍ഷകര്‍ക്ക് ഏറെ ഗുണം ലഭിക്കും. എന്നാല്‍ ഇതൊന്നും അറിയില്ലെന്നാണ് ചില ഉദ്ദ്യോഗസ്ഥരുടെ നിലപാട്. നാലുവര്‍ഷം പഴക്കമുള്ള ഈ വാഹനം നിരത്തിലിറക്കണമെങ്കില്‍ ഇപ്പോള്‍ രണ്ടുലക്ഷം രൂപയെങ്കിലും ചെലവഴിക്കണം. എന്നാല്‍ ഡിപ്പാര്ട്ടുമെന്റില് നിന്നും ഈ തുക ചെലവഴിക്കാന്‍ കഴിയില്ലെന്നാണ് വിശദീകരണം.
വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് വിവിധ കാര്‍ഷിക വിപണന കേന്ദ്ര ഭരണസമിതികള്‍ കൃഷി വകുപ്പ് ഡയറക്ടര്‍ക്കും മന്ത്രിക്കും മറ്റു വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: