കൊച്ചി: ആന്ധ്രാപ്രദേശിനും മധ്യപ്രദേശിനും പിന്നാലെ സ്റ്റാര്‍ട്ടപ്പ് വില്ലേജ് ഇന്‍ക്യുബേഷന്‍ സംവിധാനത്തെക്കുറിച്ചു പഠിക്കാന്‍ ഛത്തീസ്ഗഢ് സര്‍ക്കാരിന്റെ പ്രതിനിധികളും സ്റ്റാര്‍ട്ടപ്പ് വില്ലേജിലെത്തി.
സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ മാതൃകയില്‍ നയീറായ്പൂരില് നിര്‍മ്മിക്കുന്ന ഇന്‍ക്യുബേഷന്‍ സംവിധാനത്തിന് പിന്തുണതേടിയാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ ജോയിന്റ് സെക്രട്ടറി രജത്കുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം കൊച്ചിയിലെത്തിയത്. സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ പ്രവര്‍ത്തനരീതി മനസിലാക്കുന്നതിന് അധികൃതരുമായി സംഘം ചര്‍ച്ചനടത്തി.
യുവസംരംഭകരെ സഹായിക്കുന്നതിന് മോബ്മിയും കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പും കേരള സര്‍ക്കാരും ചേര്‍ന്ന് സൃഷ്ടിച്ചിരിക്കുന്ന അന്തരീക്ഷം അഭിനന്ദനാര്‍ഹമാണെന്ന് രജത്കുമാര്‍ പറഞ്ഞു. കേരളത്തിലെ യുവതീയുവാക്കള്‍ ആശയങ്ങളെ ഉല്‍പ്പന്നങ്ങളാക്കി മാറ്റുകയാണ്.തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതിലുപരി ഇന്ത്യയെ യഥാര്‍ത്ഥത്തില്‍ ഐടി ഹബ്ബാക്കി വളര്‍ത്താന്‍ സ്റ്റാര്‍ട്ടപ്പ് വില്ലേജിലെ പരിതസ്ഥിതി സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മറ്റുസംസ്ഥാനങ്ങള്‍ സ്റ്റാര്‍ട്ടപ്പ് വില്ലേജ് മാതൃകയാക്കുന്നത് അംഗീകാരമായി കാണുന്നുവെന്ന് സ്റ്റാര്‍ട്ടപ്പ് വില്ലേജ് ചെയര്മാന് സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങള്‍ക്ക് അനുകരിക്കാനാകുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ ബ്ലൂപ്രിന്റ് ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: