കൊച്ചി: ട്രയംഫ് മോട്ടോര്‍ സൈക്കിള്‍ തങ്ങളുടെ സാഹസിക മോഡലുകളുടെ നിരയില്‍ രണ്ടു പുതിയ മോഡലുകള്‍ വിപണിയിലിറക്കി. ടൈഗര്‍ 800 സീരിസില്‍ ടൈഗര്‍ എക്സ് ആര് എക്സ്, എക്സ് സി എക്സ് മോഡലുകളാണ് പുറത്തിറക്കിയത്.
ടൈഗര്‍ എക്സ് ആര് എക്സ് മോഡല്‍ റോഡ് യാത്രക്കായും എക്സ് സി എക്സ് ഓഫ് റോഡ് യാത്രക്കായും ലക്ഷമിടുന്നതാണ്. ആധുനിക സാങ്കേതിക വിദ്യകള്‍ കോര്‍ത്തിണക്കിയാണ് പുതിയ മോഡലുകള്‍ പുറത്തിറക്കിയിരിക്കുന്നത്.
800 സി സി ട്രിപ്പില്‍ എഞ്ചിന്, കുറഞ്ഞ എമിഷന്‍, നിലവിലുള്ള മോഡലുകളേക്കാള്‍ 17 ശതമാനം കൂടുതല്‍ ഇന്ധനക്ഷമത തുടങ്ങിയവയും പുതിയ മോഡലുകളുടെ പ്രത്യേകതയാണെന്ന് ട്രയംഫ് മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ വിമല്‍ സംബ്ലി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: