കൊച്ചി: എറണാകുളത്തപ്പന് മൈതാനിയില്‍ വിദേശ, സ്വദേശ ഇനങ്ങളുടെ അക്വാ- പെറ്റ്- ഓര്‍ക്കിഡ്- കാര്‍ഷികോത്പന്ന- കണ്‍സ്യൂമര്‍ ഗുഡ്സ് ഷോ നിറവ്- 2015 ആരംഭിച്ചു. 22 വരെയാണ് പ്രദര്‍ശന വില്‍പ്പന. വൈവിധ്യമാര്‍ന്ന അലങ്കാര മത്സ്യങ്ങള്‍, ഓമനമൃഗങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, ഗൃഹോപകരണങ്ങള്‍, മൃഗപരിപാലന- വീട്ടുപകരണങ്ങള്‍ തുടങ്ങിയവ ലഭ്യമാണ്.
ഒരു മനുഷ്യനെ പത്തു മിനിറ്റില്‍ ഭക്ഷിക്കുന്ന ഏറ്റവും വലിയ ശുദ്ധജല മത്സ്യമായ പിരാന, ചീങ്കണ്ണിയുടെ രൂപസാദൃശ്യമുള്ള എലിഗേറ്റര്‍ മത്സ്യം, കടലിന്റെ അഗാധതയില്‍ പ്രേതങ്ങളെപ്പോലെ അലയുന്ന ഗോസ്റ്റ് ഫിഷ് തുടങ്ങിയവയെ ഇവിടെ കാണാം. അലങ്കാരമത്സ്യങ്ങള്‍ക്കൊപ്പം സുനാമി പോലെയുള്ള പ്രകൃതിദുരന്തങ്ങളെ തിരിച്ചറിയാവുന്ന ജര്മനിയുടെയുടെയും ചൈനയുടെയും കാടുകളില്‍ ജീവിക്കുന്ന ഗോള്‍ഡന്‍ ഫെയന്റ്, സില്‍വര്‍ ഫെസന്റ്, റിങ് നെക്ക് ഫെസന്റ് എന്നിവ പ്രദര്‍ശനത്തിലുണ്ട്.
രണ്ടായിരത്തിലേറെ വാക്കുകള്‍ ഓര്‍മയില്‍ സൂക്ഷിക്കുന്ന ആഫ്രിക്കന്‍ ഗ്രേ പാരറ്റ്, സൗഹൃദസംസാരപ്രിയരായ ചുവന്ന അമേരിക്കന്‍ ചാറ്റിങ് ലോറി, നാലുലക്ഷം രൂപ വിലമതിക്കുന്ന മെക്കാമോ തത്ത, കരിങ്കോഴി, മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തിലോടുന്ന എമു കോഴി, മറ്റ് അലങ്കാര കോഴികള്‍, പക്ഷികള്‍, ഫെസന്റുകള്‍ തുടങ്ങിയവ ഇവിടെ കാണാം. ഇന്തോനേഷ്യയിലെ മൊളൂക്കന്‍ കൊക്കാട്ടു തത്തകള്‍, ഓസ്ട്രേലിയയില്‍ നിന്നുള്ള കൊക്കാട്ടു തത്തകള്‍ എന്നിവയാണ് ഷോയിലെ മറ്റുള്ള ആകര്ഷണങ്ങള്.
റഷ്യന്‍ പൂച്ചകള്‍, നായകള്‍, സിറിയന്‍ ഹാമസ്റ്റര്‍, മാര്‍വാഡി കുതിരകള്‍, ഒട്ടകങ്ങള്‍ എന്നിവയൊക്കെയാണു മറ്റു കാഴ്ചകള്‍. രാവിലെ 11 മുതല്‍ രാത്രി എട്ടര വരെയാണ് പ്രദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: