കൊച്ചി: കല്യാണ്‍ സില്‍ക്സ് മൂന്നാഴ്ചകളിലായി മൂന്ന് മെഗാ ഷോറൂമുകള്‍ കേരളത്തില്‍ തുറക്കുന്നു. തൊടുപുഴയില്‍ മൂവാറ്റുപുഴ റോഡില്‍ നാല് നിലകളിലായൊരുക്കിയ മെഗാഷോറൂം 18 നും തൃശൂര്‍ ജില്ലയിലെ കുന്ദംകുളത്ത് ഗുരുവായൂര്‍ റോഡില്‍ അഞ്ച് നിലകളിലൊരുക്കിയ മെഗാഷോറൂം 25 നും തിരുവനന്തപുരം ആറ്റിങ്ങലിെല കച്ചേരിപ്പടിയില്‍ നാല് നിലകളിലായി ഒരുക്കിയ മെഗാഷോറൂം ഏപ്രില്‍ ആറിനുമാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്.
തൊടുപുഴ ഷോറൂം 18 ന് രാവിലെ 11.30 ന് സിനിമാതാരവും കല്യാണ്‍ സില്‍ക്സ് ബ്രാന്‍ഡ് അംബാസഡറുമായ പൃഥ്വിരാജ് ഉദ്ഘാടനം ചെയ്യും. സ്വന്തം തറികളില്‍ നിര്‍മ്മിക്കുന്നതിനാല്‍ സമാനതകൡല്ലാത്ത വിലക്കുറവും കല്യാണ്‍ സില്‍ക്സിന്റെ മാത്രം പ്രത്യേകതയാണെന്ന് കല്യാണ്‍ സില്‍ക്സ് ചെയര്മാന് ടി.എസ്. പട്ടാഭിരാമന് അവകാശപ്പെട്ടു.
ഇന്ത്യയിലും വിദേശത്തുമായി ഇപ്പോള്‍ 18 ഷോറൂമുകളാണ് കല്യാണ്‍ സില്ക്സിനുള്ളത്. കൊല്ലം, സേലം, ദോഹ, കാസര്‍കോഡ്, വയനാട് (സുല്‍ത്താന്‍ബത്തേരി) എന്നിവിടങ്ങളിലായി വരുംമാസങ്ങളില്‍ പുതിയ ഷോറൂമുകള്‍ തുറക്കുമെന്നും പട്ടാഭിരാമന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: