പാലക്കാട്: ബ്രോഡ്ഗേജ് ആക്കുന്ന പാലക്കാട്-പൊള്ളാച്ചി റെയില്‍പ്പാതയിലെ പാക്കിങ്പണി തുടങ്ങി. പൊള്ളാച്ചിയില്‍നിന്ന് പാക്കിങ്മൂന്ന് ദിവസമായി നടന്നുവരുന്നുണ്ട്. പാലക്കാട്ടുനിന്നുകൂടി ഒരു പാക്കിങ്മെഷിന് രണ്ടുദിവസത്തിനകം ഏര്‍പ്പെടുത്തുന്നതോടെ ജോലികള്‍ വേഗം പൂര്‍ത്തിയാകും. ഏപ്രില്‍ ആദ്യവാരം പാളത്തില്‍ പരീക്ഷണ ഓട്ടം നടത്തും. തുടര്‍ന്ന് സുരക്ഷാ വിഭാഗത്തിന്റെ പരിശോധനയുമുണ്ടാകും.
ഒരുദിവസം മൂന്ന് കിലോമീറ്റര്‍വരെ പാക്കിങ്ചെയ്യാന് കഴിവുള്ള ഓട്ടോമാറ്റിക് യന്ത്രമാണ് പണി നടത്തുന്നത്. പാളത്തിനരികില്‍ മെറ്റലിട്ട് മെഷീനുപയോഗിച്ച് രണ്ടുതവണയും കൈകൊണ്ട് ഒരുതവണയും പാക്കിങ് നടത്തും. പൊള്ളാച്ചിമുതല് പാലക്കാട് വരെയുള്ള മുഴുവന്‍ ലൈനിലും വെല്‍ഡിങ് പണി കഴിച്ച് ലൈന്‍ ലിങ്കിങ് ജോലി പൂര്‍ത്തിയായിട്ടുണ്ട്.
ശേഷിക്കുന്ന പണി രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. സിഗ്നല്‍ വര്‍ക്കുകളും ഗെയ്റ്റുകളുടെ പണിയും പൂര്‍ത്തിയായിവരുന്നുണ്ട്. ലൈനില്‍ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥസംഘത്തിന്റെ പരിശോധനയും പൂര്‍ത്തിയായിവരികയാണ്.
പാലക്കാട്പൊള്ളാച്ചി ലൈനിലെ പ്രധാന സ്റ്റേഷനുകളായ പുതുനഗരം, കൊല്ലങ്കോട്, മുതലമട, മീനാക്ഷിപുരം എന്നിവിടങ്ങളില്‍ സ്റ്റേഷനുകളുടെ പണിയും അവസാനഘട്ടത്തിലാണുള്ളത്. 2008 ഡിസംബര്‍ 10നാണ് പാലക്കാട്പൊള്ളാച്ചി ലൈനില്‍ മീറ്റര്‍ ഗേജ് വണ്ടികള്‍ ഗേജ്മാറ്റത്തിനായി നിര്‍ത്തലാക്കിയത്.
പലവിധ കാരണങ്ങള്‍കൊണ്ട് പണി ഇഴഞ്ഞിഴഞ്ഞ് ഏഴാം വര്‍ഷത്തിലേക്ക് കടന്നതിനെതരെ കൊല്ലങ്കോട് റെയില്‍ബസ് പാസഞ്ചേഴ്സ് അസോസിയേഷന് ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അവസാന ഘട്ട പണികള്‍ മാര്‍ച്ചില്‍ പൂര്‍ത്തിയാക്കിയാണ് ഏപ്രില്‍ ആദ്യ വാരം ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തുക.
പരീക്ഷണ ഓട്ടം വിജയമാകുന്നതോടെ വ്യോമയാന വകുപ്പിനു കീഴിലുള്ള റയില്‍വേ സുരക്ഷാ കമ്മിഷണര്‍ ഏപ്രില്‍ രണ്ടാം വാരത്തില്ഈ ലൈനില്‍ പരിശോധനയ്ക്കെത്തും. ട്രാക്ക്, പാലങ്ങള്‍, പാളങ്ങള്‍, ക്രോസിങ്, ലൈവല്‍ ക്രോസുകള്‍, സ്റ്റേഷന്മാസ്റ്ററുടെ റിലേ റൂം എന്നിവയിലെ സംവിധാനങ്ങളുടെ കൃത്യത കമ്മിഷണര്‍ നേരിട്ടു വിലയിരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: