ന്യൂദല്‍ഹി: ആറന്മുള വിമാനത്താവള പദ്ധതിക്കു മുന്‍സര്‍ക്കാരിന്റെ കാലത്തു ലഭിച്ച പ്രതിരോധവകുപ്പിന്റെ അനുമതികള്‍ പുനപരിശോധിക്കുമെന്ന് കേന്ദ്രപ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍.
ആറന്മുള വിമാനത്താവളപദ്ധതി സംബന്ധിച്ച കൂടിക്കാഴ്ചയ്ക്കെത്തിയ പൈതൃകഗ്രാമകര്‍മ്മ സമിതി രക്ഷാധികാരി കുമ്മനം രാജശേഖരനോട് സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി.
ഏതൊക്കെ കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് മുന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതെന്ന് പരിശോധിച്ച് എത്രയും വേഗം നടപടികള്‍ കൈക്കൊള്ളാമെന്ന് മനോഹര്‍ പരീഖര്‍ പറഞ്ഞു.
വിമാനത്താവള പദ്ധതിക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ ഉടനുണ്ടാകുമെന്നാണ് വിവിധ കേന്ദ്രമന്ത്രിമാര്‍ അറിയിച്ചിരിക്കുന്നതെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു. ജനവികാരം എതിരായ പദ്ധതിയുമായി ഒരുകാരണവശാലും പുതിയ സര്‍ക്കാര്‍ മുന്നോട്ടുപോകില്ലെന്നും മന്ത്രിമാര്‍ അറിയിച്ചിട്ടുണ്ട്, കുമ്മനം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: