ന്യൂദല്‍ഹി: ഭാരതത്തിലെ വ്യാവസായിക ഉല്‍പ്പാദനം ഇരട്ടിയിലേറെയായി. 2014 ജനുവരിയില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് 1.1ശതമാനം മാത്രമായിരുന്ന വ്യാവസായിക ഉല്‍പ്പാദനം ഇപ്പോള്‍ 2.6 ശതമാനമായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ലഭിക്കുന്ന പിന്തുണയാണ് ഇത് ലഭിക്കുന്നത്. വിലക്കയറ്റം 2014 ജനുവരിയിലെ 7.88 ശതമാനത്തില്‍ നിന്ന് 5.37 ശതമാനമായിക്കുറഞ്ഞതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
വ്യാവസായിക സൂചികയിലാണ് ഇക്കാര്യങ്ങള്‍. ഉല്‍പ്പാദന മേഖലയില്‍ 3.3 ശതമാനത്തിന്റെ വര്‍ദ്ധനയും വൈദ്യുതി ഉല്‍പ്പാദനത്തില്‍ 2.7 ശതമാനത്തിന്റെ വര്‍ദ്ധനയും ആണ് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: