ഗയ: ബിഹാറില്‍ മാവോയിസ്റ്റ് നേതാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സിപിഐ (മാവോയിസ്റ്റ്) സംഘടനയുടെ കമാന്‍ഡറായിരുന്ന ജാര്‍ഖണ്ഡ് സ്വദേശിയായ ജഗാല് ഗഞ്ജുവിനെയാണു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഗയ ജില്ലയിലെ കോത്തി പോലീസ് സ്റ്റേഷന് പരിധിയിലെ തലെയ ബസാറിലാണു വെടിയേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
അതേസമയം, നക്സല്‍ സംഘടനയായ ടിപിസിയുടെ ലഘുലേഖ മൃതദേഹം ലഭിച്ചിടത്തുനിന്നു കണ്ടെത്തിയിട്ടുണ്ട്. ടിപിസി പ്രവര്‍ത്തകന്റെ കൊലപാതകത്തിലുള്ള പ്രതികാരമാണു ഗഞ്ജുവിനെ വധിക്കാന്‍ കാരണമെന്നു ലഘുലേഖയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: