ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ സുകന്യാ സമൃദ്ധി യോജന പോലെ സകലര്‍ക്കും ഗുണകരമാകുന്ന മറ്റു പദ്ധതികള്‍ തുടങ്ങുന്നത് കാത്തിരിക്കുകയാണ് ജനങ്ങള്‍. ബജറ്റില്‍ പ്രഖ്യാപിച്ച രണ്ട് ഇന്‍ഷ്വറന്‍സ്, പെന്ഷന് പദ്ധതികള്‍ ജൂണില്‍ തുടങ്ങും.
പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയാണ് അവയില്‍ മുഖ്യം. സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരടക്കം പതിനെട്ടു മുതല്‍ 70 വയസുവരെയുള്ള സകലര്‍ക്കുമുള്ള അപകട ഇന്‍ഷ്വറന്‍സാണിത്. അപകടത്തില്‍ മരിച്ചാല്‍ രണ്ടു ലക്ഷം രൂപയും പരിക്കേറ്റ് വികലാംഗനായാല്‍ ഒരു ലക്ഷം രൂപയുമാണ് ലഭിക്കുക. വാര്‍ഷിക പ്രീമിയം വെറും 12 രൂപ. അതായത് മാസം ഒരു രൂപ. ഇന്‍ഷ്വറന്‍സ് ഇല്ലാത്ത, പ്രത്യേകിച്ച് താഴെത്തട്ടിലുള്ളവര്‍ക്ക് അനുയോജ്യമായ പദ്ധതിയാണിതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
പോളിസി എടുക്കുമ്പോള്‍ നാം അക്കൗണ്ട് തുറക്കണം. അക്കൗണ്ടില്‍ നിന്ന് കൃത്യമായി പ്രീമിയം അടഞ്ഞു പൊയ്ക്കൊള്ളും. ഓരോ വര്‍ഷവും പോളിസി പുതുക്കണം. ഇതിനും പരിഹാരമുണ്ട്, ഓരോ വര്‍ഷവും സ്വയം പുതുക്കാന്‍ അപേക്ഷ നല്കിയാല് മതി.
എല്ലാ പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ വഴിയും ഇതില്‍ അംഗമാകാം. അവര്‍ ബാങ്കുകളുമായി ചേര്‍ന്നാകും പദ്ധതി നടപ്പാക്കുക. ആധാറുമായി ബന്ധപ്പെടുത്തിയുള്ള അക്കൗണ്ടു വേണം എന്നതുമാത്രമാണ് നിബന്ധന. ജൂണ്‍ ഒന്നിന് പദ്ധതി തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: