അരിമ്പൂര്‍: ചാലാടി – പഴംകോളില് പരയ്ക്കാട് വില്ലേജില്‍ അടാട്ട് ജീജോവിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കര്‍ നെല്കൃഷിപാടം തൃശൂര്‍ ടൗണ്‍ പരിസരത്ത് നിന്നുള്ള ടണ്‍കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളും, തെര്‍മോക്കോള്‍, ഗ്ലാസ്, സിമിന്റ് കൂടിയുള്ള അപകടകരമായ പാഴ്വസ്തുക്കള് തള്ളിയ നിലയില്‍. നിരവധി ടിപ്പര്‍ ലോറികളില്‍ രാത്രി സമയത്തും ഒഴിവ് ദിവസങ്ങളിലും തള്ളുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
മഴപെയ്ത് പാടത്ത് വെള്ളം കയറുമ്പോള്‍ മാലിന്യങ്ങള്‍ ഏക്കര്‍ കണക്കിനുളള കോള്‍പ്പാടത്ത് പരന്ന് നിറയുകയും ഏറ്റുപാടത്തുള്ള നിവാസികളുടെ കിണറുകളിലെ വെള്ളം മലിനപ്പെടുകയും ചെയ്യുമെന്ന ഭീകരമായ അവസ്ഥയാണ് നിലവിലുള്ളതെന്ന് നാട്ടുകാര്‍ പറഞ്ഞു.
സംഭവസ്ഥലം പട്ടികജാതി മോര്‍ച്ച ജില്ലാപ്രസിഡണ്ട് ശ്രീനിവാസന് വെളുത്തൂര്‍, ബിജെപി മണലൂര്‍ നിയോജകമണ്ഡലംജനറല് സെക്രട്ടറി സുധീഷ് മേനോത്തുപറമ്പില്‍, ന്യൂനപക്ഷമോര്‍ച്ച ജില്ലാട്രഷറര്‍ ലാസര്‍ പരയ്ക്കാട്, ബിജെപി പഞ്ചായത്ത് സെക്രട്ടറി സതീശന്, പി.വി.സുകുമാരന്‍ പരയ്ക്കാട് എന്നിവര്‍ സന്ദര്‍ശിച്ചു. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: