പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസിഭൂമി കയ്യേറ്റക്കാര്‍ക്ക് പതിച്ചുകൊടുക്കാന്‍ അണിയറ നീക്കം. എ ആന്റ് ബി രജിസ്റ്ററില്‍ ആദിവാസികളുടെ ഭൂമി എന്ന് രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയില്‍ മറ്റുവിഭാഗങ്ങള്‍ക്ക് കൈവശാവകാശം നല്‍കുന്നതും നികുതിയടയ്ക്കുന്നതിനുമുള്ള തടസ്സങ്ങള്‍ ഒഴിവാക്കാനുമാണ് സര്‍ക്കാര്‍ പിന്‍വാതില്‍ നടപടി തുടങ്ങിയത്.
ആധാരം, പട്ടയം എന്നിവയോ ഭൂമി പണയപ്പെടുത്തിയിട്ടുള്ള സാഹചര്യത്തില്‍ പ്രസ്തുത സ്ഥാപനംനല്‍കുന്ന സര്‍ട്ടിഫിക്കറ്റോ ഹാജരാക്കിയാല്‍ നികുതിയടയ്ക്കാന്‍ അനുവദിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ആര്.ഡി.ഒ., കളക്ടര്‍ എന്നിവരുടെ പരിഗണനയിലുള്ള ടി.എല്‍.എ. (ട്രൈബല്‍ ലാന്‍ഡ് ആക്ട്) അപ്പീല്‍ കേസുകള്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.
സര്‍ക്കാര്‍ ഉത്തരവിറക്കാതെ ഒരു യോഗത്തിന്റെ മിനിട്സ് അയച്ചുകൊടുത്ത് അനന്തരനടപടിക്ക് നിര്‍ദേശിക്കയാണ് റവന്യു വകുപ്പ് ചെയ്തിരിക്കുന്നത്. 2014 ഡിസംബര്‍ ഒന്നിലെ യോഗതീരുമാനപ്രകാരമുള്ള സ്പെഷ്യല്‍ സര്‍വേ ടീം അടിയന്തരമായി രൂപീകരിച്ച് അട്ടപ്പാടി മേഖലയിലെ സര്‍വേനടപടി പൂര്‍ത്തിയാക്കണം തുടങ്ങിയവയായിരുന്നു യോഗത്തിലെ തീരുമാനങ്ങളെന്ന് മിനിട്സില്‍ വ്യക്തമാക്കുന്നു.
ആദിവാസികളുടെ നില്പുസമരം തിരുവനന്തപുരത്ത് നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ഡിസംബര്‍ 16ന് ഇതുമായി ബന്ധപ്പെട്ട യോഗം തിരുവനന്തപുരത്ത് റവന്യുമന്ത്രി വിളിച്ചത്.
എന്നാല്‍ ഇങ്ങനെയാരു യോഗ തീരുമാനം ഇല്ലെന്നും ഇക്കാര്യം സംബന്ധിച്ച് ആദിവാസിനേതാക്കള്‍ ആശങ്ക ഉയര്‍ത്തിയെങ്കിലും തീരുമാനമെടുത്തിരുന്നില്ലെന്നാണ് അറിയിച്ചതെന്നും ആദിവാസി ഗോത്രമഹാസഭാനേതാക്കള് പറഞ്ഞു.
തര്‍ക്കമോ ടി.എല്‍.എ. കേസുകളോ നിലവിലുള്ളവയൊഴികെയുള്ള 2012-13വരെ നികുതിയടച്ചുവന്ന ഭൂമിക്ക് നികുതി സ്വീകരിക്കാമെന്ന് തീരുമാനിച്ച കാര്യം സര്‍ക്കാര്‍ മറച്ചുവെക്കുകയായിരുന്നെന്നും അവര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: