പറവൂര്‍(കൊച്ചി): ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി നില്‍ക്കണം എന്നുപറഞ്ഞാല്‍ വര്‍ഗീയത, മുസ്ലീമും ക്രിസ്ത്യാനിയും ഒറ്റക്കെട്ടാവണം എന്നുപറഞ്ഞാല്‍ മതേതരത്വം എന്നുപറയുന്ന രാഷ്ട്രീയ വ്യവസ്ഥയാണ് ഹിന്ദുനേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് എം. രാധാകൃഷ്ണന് പറഞ്ഞു. ഹിന്ദു ഐക്യവേദി ചേന്ദമംഗലം പഞ്ചായത്ത് സമിതിയുടെ പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതേതരത്വം തെളിയിക്കാന്‍ ഹിന്ദുവിനെ അധിക്ഷേപിക്കുന്നത് പതിവാക്കിയിരിക്കുകയാണ് രാഷ്ട്രീയക്കാരെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താനൊരു ക്രിസ്ത്യന്‍ മിഷനറിയാണെന്ന് മദര്‍തെരേസ തന്നെ പറഞ്ഞിട്ടുള്ളതാണ്. അതുതന്നെയാണ് ആര്‍എസ്എസ് സര്‍സംഘചാലകും പറഞ്ഞത്. ഇതിനെന്താണ് ചില ആളുകള്‍ വേവലാതിപ്പെടുന്നത് എന്ന് രാധാകൃഷ്ണന് ചോദിച്ചു. തങ്ങളുടെ ഇടയില്‍നിന്ന് കൊഴിഞ്ഞുപോക്ക് തുടങ്ങിയെന്ന് മനസ്സിലാക്കിയ ബിഷപ്പുമാരാണ് മതംമാറ്റം പാടില്ല എന്നുപറഞ്ഞ് രംഗത്തിറങ്ങിയിരിക്കുന്നത്. മതത്തെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് ഇത്തരക്കാര്‍ എന്നും അദ്ദേഹം പറഞ്ഞു.
പൊതുസമ്മേളനം എടവനക്കാട് അഗസ്ത്യ സിദ്ധവൈദ്യാശ്രമം മഠാധിപതി സ്വാമി ഗോരഘ്നാഥ് ഉദ്ഘാടനം ചെയ്തു. ഇരുട്ട് കയറിയ ഹിന്ദുസമൂഹത്തിന്റെ ഇടയിലേക്ക് വെളിച്ചം കടത്തിവിടാന്‍ ഹിന്ദുഐക്യവേദിക്ക് സാധിക്കും എന്നും സ്വാമി പറഞ്ഞു. പഞ്ചായത്ത് സമിതി പ്രസിഡന്റ് ഷിബു കെ. ബാബു അദ്ധ്യക്ഷതവഹിച്ചു.
പന്തിരുകുലം ജില്ലാ വൈസ് പ്രസിഡന്റ് ലൈജു പി. ഗോപാല്‍, കുടുംബി സേവാസംഘം താലൂക്ക് പ്രസിഡന്റ് കെ.എല്‍. മോഹന്‍ദാസ്, ചേന്ദമംഗലം എന്‍എസ്എസ് കരയോഗം പ്രസിഡന്റ് പ്രൊഫ. സി.യു. രവികുമാര്‍, കെപിഎംഎസ് യൂണിയന് കൗണ്‍സിലര്‍ സി.എം.സുരേന്ദ്രന്, കേരള വിശ്വകര്‍മ്മസഭ ചേന്ദമംഗലം ശാഖാ പ്രസിഡന്റ് ടി.ജി. മനോഹരന്, ഹിന്ദുഐക്യവേദി ജില്ലാസമിതിയംഗം തമ്പി കല്ലുപുറം, താലൂക്ക് വര്‍ക്കിങ് പ്രസിഡന്റ് കെ.ജി. മധു, ജനറല്‍ സെക്രട്ടറി എം.സി. സാബുശാന്തി, മഹിളാ ഐക്യവേദി താലൂക്ക് പ്രസിഡന്റ് പ്രസന്ന പവിത്രന്, അനില്‍കുമാര്‍, വേണുഗോപാല്‍ കടവത്ത്, വി.വി. ലവന്, പി.എസ്. അഭിലാഷ് എന്നിവര്‍ പ്രസംഗിച്ചു. പൊതുസമ്മേളനത്തിന് മുന്നോടിയായി പാലിയം നടയില്‍നിന്ന് നൂറുകണക്കിന് പേര് പങ്കെടുത്ത പ്രകടനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: