Categories: Business

ഓഫീസ് 2016 മാക് പ്രിവ്യൂ വെര്‍ഷനുമായി മൈക്രോസോഫ്റ്റ്

Published by

കൊച്ചി: മൈക്രോസോഫ്റ്റ് ഓഫീസ് 2016 ന്റെ മാക് വെര്‍ഷന്‍ കമ്പനി ഉപയോക്താക്കള്‍ക്കു മുമ്പില്‍ അവതരിപ്പിച്ചു. മാക് കമ്യൂണിറ്റിയില്‍ നിന്ന് നിര്‍ദേശങ്ങളും ഭേദഗതികളും തേടിക്കൊണ്ടുള്ള പ്രിവ്യൂ വെര്‍ഷനാണിത്. ഉപയോക്താക്കളുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച്, പരിഷ്‌കരിച്ച ഓഫീസ് 2016 ഫോര്‍ മാക് ഈ വര്‍ഷാവസാനത്തോടെ ഔദ്യോഗികമായി വിപണിയിലെത്തും.

ക്ലൗഡില്‍ രൂപകല്‍പന ചെയ്തിരിക്കുന്ന ഓഫീസ് 2016 ഫോര്‍ മാക് ഏതു ഡിവൈസിലും, ഏതുസമയത്തും വണ്‍ഡ്രൈവ്, വണ്‍ഡ്രൈവ് ഫോര്‍ ബിസിനസ്, ഷെയര്‍ പോയിന്റ് എന്നിവയില്‍ ലഭ്യമാകുന്നു. വേര്‍ഡ്, എക്‌സല്‍, പവര്‍പോയിന്റ്, വണ്‍ നോട്ട്, ഔട്ട്‌ലുക്ക് എന്നിവയുടെ ഏറ്റവും പുതിയ പരിഷ്‌കരിച്ച പതിപ്പുകളാണ് ഓഫീസ് 2016 ഫോര്‍ മാകില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

വേര്‍ഡില്‍ കൂടുതല്‍ സര്‍ഗാത്മകത അനുവദിക്കുന്ന പുതിയ പതിപ്പ്, ഡോക്യുമെന്റുകള്‍ കൂടുതല്‍ മനോഹരമായി അവതരിപ്പിക്കാനുള്ള നിരവധി സാധ്യതകളാണ്് നല്‍കുന്നത്.

എക്‌സലിലാവട്ടെ പരിഷ്‌കരിച്ച ഫോര്‍മുല ബില്‍ഡറും, അനാലിസിസ്് ടൂള്‍പായ്‌ക്കും ഗ്രാഫിക്‌സ് ഉപയോഗിക്കാനുള്ള കൂടുതല്‍ അവസരങ്ങള്‍ സജ്ജമാക്കിയിരിക്കുന്നു.

പവര്‍ പോയിന്റിലെ പുതിയ പ്രെസന്റര്‍ വ്യൂ നിലവിലുള്ള സ്ലൈഡും, അടുത്ത സ്ലൈഡും, നോട്ട്‌സും, ടൈമറും കാണിക്കുന്നു. അടുത്തയിടെ റിലീസ് ചെയ്ത ഔട്ട്‌ലുക്ക് ഫോര്‍ മാകും ഓഫീസ് 2016 ഫോര്‍ മാക് പ്രിവ്യു വെര്‍ഷന്റെ ഭാഗമാക്കിയിട്ടുണ്ട്.

ഓഫീസ് 365 പേഴ്‌സണല്‍ അല്ലെങ്കില്‍ ഹോം സബ്‌സ്‌ക്രിപ്ഷനുള്ളവര്‍ക്ക് സൗജന്യമായി ഓഫീസ് 2016 ഫോര്‍ മാകിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ സാധിക്കും. ഇത് ഔദ്യോഗികമായി റിലീസ് ചെയ്യുമ്പോള്‍. പ്രിവ്യൂ പതിപ്പ് ഉപയോഗിക്കാനും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാനും മൈക്രോസോഫ്റ്റ് ഉപയോക്താക്കളോട് അഭ്യര്‍ത്ഥിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by