ന്യൂദല്‍ഹി: ബെംഗളൂരുവില്‍ നിന്നു വരികയായിരുന്ന സ്പൈസ്ജെറ്റ് വിമാനം ഹൂബ്ലിയില്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നി നീങ്ങി വന്‍ ദുരന്തം ഒഴിവായി.
74 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.ഇവരെല്ലാവരും സുരക്ഷിതരാണ്. കനത്ത മഴയെ തുടര്‍ന്നാണ് വിമാനം റണ്‍വേയില്‍ നിന്ന് മാറിയതെന്ന് സ്പൈസ്ജെറ്റ് അറിയിച്ചു.
അപകടവിവരം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ കേന്ദ്രവ്യോമയാന വകുപ്പ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: